എഡിറ്റര്‍
എഡിറ്റര്‍
ജഗദീഷ് ഷെട്ടാര്‍ രാജ്‌നാഥ് സിങ്ങുമായി കൂടിക്കാഴ്ച നടത്തി
എഡിറ്റര്‍
Monday 28th January 2013 11:40am

ന്യൂദല്‍ഹി: കര്‍ണാടക മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ ബി.ജെ.പി ദേശീയ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട രാജ്‌നാഥ് സിങ്ങുമായി കൂടിക്കാഴ്ച നടത്തി.

Ads By Google

വിമത നീക്കത്തെ തുടര്‍ന്ന് പ്രതിസന്ധി നേരിടുന്ന കര്‍ണാടക സര്‍ക്കാരിലെ പ്രശ്‌ന പരിഹാരമാണ് ചര്‍ച്ചയ്ക്ക് ആധാരമെന്നാണ് അറിയുന്നത്. കൂടിക്കാഴ് ഒരു മണിക്കൂറോളം നീണ്ടു.

ബി.ജെ.പിയില്‍ നിന്ന് രാജിവെച്ച് കര്‍ണാടക ജനതാ പാര്‍ട്ടി രൂപീകരിച്ച മുന്‍ മുഖ്യമന്ത്രി യെദിയൂരപ്പയുടെ അനുകൂലികളായ എം.എല്‍.എമാരും മന്ത്രിമാരും രാജിവെച്ച സാഹചര്യത്തില്‍ കൂടിക്കാഴ്ചയ്ക്ക് അതീവ രാഷ്ട്രീയ പ്രാധാന്യമാണുള്ളത്.

അതേസമയം മന്ത്രിസഭക്ക് യാതൊരു തരത്തിലുള്ള ഭീഷണിയുമില്ലെന്നും സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം രാജ്‌നാഥ് സിങ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഷെട്ടാറിന് പ്രത്യേക നിര്‍ദേശങ്ങളൊന്നും നല്‍കിയിട്ടില്ലെന്നും അദ്ദേഹം കഴിവുള്ള വ്യക്തിയാണെന്നും രാജ്‌നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.

കൂടിക്കാഴ്ച സാധാരണമാണ്. പാര്‍ട്ടി അധ്യക്ഷനായി രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ട രാജ്‌നാഥ് സിങിനെ അഭിനന്ദിക്കാനാണ് എത്തിയത്. നിലവില്‍ കര്‍ണാടകയില്‍ പ്രതിസന്ധിയില്ലെന്നും എം.എല്‍.എമാര്‍ സാങ്കേതികമായി രാജിവെച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്‌നാഥ് സിങ് ദേശീയ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായിട്ടാണ് ജഗദീഷ് ഷെട്ടാര്‍ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുന്നത്. സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതിഗതികള്‍ ഷെട്ടാര്‍ പാര്‍ട്ടി അധ്യക്ഷനെ അറിയിച്ചതായാണ് വിവരം.

ഊര്‍ജമന്ത്രി ശോഭ കരന്തലജെയും പൊതുമരാമത്ത് മന്ത്രി സി.എം. ഉദാസിയും കഴിഞ്ഞദിവസം മന്ത്രിസഭയില്‍ നിന്നും രാജിവെച്ചിരുന്നു. ഇവര്‍ക്ക് പുറമെ യെദിയൂരപ്പ അനുകൂലികളായ 13 എം.എല്‍.എമാര്‍ കൂടി രാജി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കര്‍ണാടക സര്‍ക്കാര്‍ പ്രതിസന്ധിയിലായത്.

Advertisement