മലയാളിയായ രൂപേഷ് പോള്‍ ത്രീഡിയിലൊരുക്കുന്ന ‘കാമസൂത്ര’യില്‍ പ്ലേയ് ബോയ് മാഗസിന്റെ കവര്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ട് വാര്‍ത്തകളില്‍ നിറഞ്ഞ ബോളിവുഡ് നടി ഷെര്‍ലിന്‍ ചോപ്ര നായികയാവുന്നു.

‘കാമസൂത്ര’യിലെ നായികയ്ക്ക് വേണ്ടത് ആകര്‍ഷകമായ സൗന്ദര്യവും ഉറച്ച നിലപാടുകളുമാണെന്നും അതു രണ്ടും ഷെര്‍ലിന് ആവോളമുണ്ടെന്നുമാണ് രൂപേഷ് പറയുന്നത്.

Ads By Google

ചിത്രം ത്രീഡിയിലായതുകൊണ്ട് കാമസൂത്രയില്‍ വാത്സ്യായനന്‍ പ്രതിപാദിച്ചിരിക്കുന്ന പല ശൈലികളും ഏറെ റിയാലിറ്റിയോടെ സൗന്ദര്യാത്മകമായി ചിത്രീകരിക്കാനുള്ള സാധ്യത ലഭിച്ചിരിക്കുകയാണെന്നും രൂപേഷ് പറയുന്നു.

സ്ത്രീ ശരീരം പ്രദര്‍ശിപ്പിക്കുന്നത് ഒരു തെറ്റല്ലെന്നും അത് മനോവികാരത്തിന്റെ കലാപരമായ ആവിഷ്‌ക്കാരം മാത്രമാണെന്നും നായിക ഷെര്‍ലിന്‍ ചോപ്ര അഭിപ്രായപ്പെട്ടു.

ഏറെ വെല്ലുവിളി നിറഞ്ഞ വേഷമാണ് കാമസൂത്രയിലേത്. അഭിനയിച്ച് ഫലിപ്പിക്കുക എന്നത് ബുദ്ധിമുട്ടാണ്. നന്നായി ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ പറഞ്ഞു.

ചിത്രത്തെ കുറിച്ച് പലര്‍ക്കും പല തരത്തിലുള്ള ധാരണയും ഉണ്ട്. എന്നാല്‍ അതെല്ലാം മാറ്റിമറയ്ക്കുന്ന ഒന്നായിരിക്കും ചിത്രമെന്നും ഷെര്‍ലിന്‍ പറഞ്ഞു. .

എന്നാല്‍ അടുത്ത വര്‍ഷം ആദ്യം ചിത്രീകരണമാരംഭിക്കുന്ന സിനിമയുടെ ലൊക്കേഷനും മറ്റ് വിവരങ്ങളും വെളിപ്പെടുത്താന്‍ രൂപേഷ് തയ്യാറായിട്ടില്ല.