Categories

കോഴിക്കോട് സ്‌ഫോടനം: ഷമ്മി ഫിറോസ് അറസ്റ്റില്‍

നെടുമ്പാശേരി: കോഴിക്കോട് ഇരട്ടസ്‌ഫോടനക്കേസിലെ പ്രധാന പ്രതികളിലൊരാളായ ഷമ്മി ഫിറോസ് അറസ്റ്റിലായി ദുബൈയില്‍ നിന്ന് കോച്ചിയിലേക്ക് വരുമ്പോള്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ വെച്ചാണ് ഐ എന്‍ എ ഇയാളെ അറസ്റ്റ് ചെയ്തത്. മലപ്പുറം പരപ്പനങ്ങാടി സ്വദേശിയാണ് ഷമ്മി ഫിറോസ്.

ഇന്നു പുലര്‍ച്ചെ വിമാനമിറങ്ങിയ ഉടന്‍ എന്‍ ഐ എ സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോഴിക്കോട് സ്‌ഫോടനക്കേസില്‍ മുഖ്യ സൂത്രധാരരിലൊരാളാണ് ഷമ്മി ഫിറോസെന്നാണ് എന്‍ ഐ എ പറയുന്നത്. സ്‌ഫോടനത്തെക്കുറിച്ച് മാധ്യമങ്ങളെ ഫോണില്‍ വിളിച്ച് അറിയിച്ചതും ഷമ്മി ഫിറോസായിരുന്നു. പ്രതിയെ എന്‍ ഐ എ സംഘം ചോദ്യം ചെയ്യുകയാണ്.

കേസന്വേഷണം ഊര്‍ജിതമായതോടെ അബുദാബിയിലേക്കു കടന്ന ഫിറോസിനോടു കീഴടങ്ങാന്‍ എന്‍ ഐ എ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുകയായിരുന്നു.

ഇയാള്‍ക്കു പുറമെ മുഹമ്മദ് അസര്‍, കെ പി യൂസഫ് എന്നിവരെ കണ്ടെത്താനും എന്‍ ഐ എ ഷോക്കോസ് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇവരും ഇപ്പോള്‍ അബുദാബിയിലുണ്ടെന്നാണു സൂചന. ഷമ്മി ഫിറോസിന്റെ അബുദാബിയിലെ തൊഴിലിടവും താമസ സ്ഥലവും നേരത്തെ എന്‍ ഐ എ കണ്ടെത്തിയിരുന്നു.

2006 മാര്‍ച്ചില്‍ കോഴിക്കോട് കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്റിലും പ്രൈവറ്റ് മൊഫ്യൂസില്‍ സ്റ്റാന്റിലുമാണ് സ്‌ഫോടനമുണ്ടായത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.