എഡിറ്റര്‍
എഡിറ്റര്‍
പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഷക്കീല മലയാളത്തില്‍ തിരികെയെത്തുന്നു
എഡിറ്റര്‍
Tuesday 22nd January 2013 10:45am

കൊച്ചി : പന്ത്രണ്ട് വര്‍ഷത്തിന് ശേഷം സംവിധായികയുടെ റോളില്‍ ഷക്കീല മലയാളത്തില്‍ തിരിച്ചെത്തുന്നു. ‘നീലകുറിഞ്ഞി പൂത്തു’ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ പുരോഗമിക്കുകയാണ്.

Ads By Google

ജാഫര്‍ കാഞ്ഞിരപ്പള്ളിയാണ് ഷക്കീലയുടെ ആദ്യ സംരഭത്തിന്റെ നിര്‍മ്മാതാവ്. കൂടുതല്‍  പുതുമുഖങ്ങളെ അണി നിരത്തിയാണ് ഷക്കീല ആദ്യ പരീക്ഷണം മലയാളത്തിലിറക്കുന്നത്.

അതേപോലെ തന്നെ ഈ ചിത്രത്തിന്റെ ഒരു പ്രധാന റോളിലും ഇവര്‍ അഭിനയിക്കുന്നുണ്ട്. ഒരു കാലത്ത് എ സര്‍ട്ടിഫിക്കറ്റുള്ള ചിത്രത്തില്‍ മാത്രമായിരുന്നു ഷക്കീലയുടെ റോള്‍ . ഇതില്‍ നിന്നും ആരുമറിയാതെ ഷക്കീല പെട്ടെന്ന് അപ്രത്യക്ഷമാവുകയായിരുന്നു.

ഗ്ലാമര്‍ വേഷങ്ങള്‍ ഒഴിവാക്കിയ ശേഷം മലയാളത്തില്‍ ഛോട്ടാ മുബൈ, തേജാഭായി ആന്റ് ഫാമിലി എന്നീ ചിത്രങ്ങളില്‍ അവര്‍ അഭിനയിച്ചിട്ടുണ്ട്.

പന്ത്രണ്ട് വര്‍ഷത്തിന് ശേഷമുള്ള തന്റെ മടങ്ങി വരവ് നല്ല സിനിമയില്‍ മാത്രം അഭിനയിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും  ഷക്കീല പറഞ്ഞു. കൂടാതെ ഗ്ലാമര്‍ റോളില്‍ അഭിനയിച്ചതില്‍ തനിക്ക് പശ്ചാത്താപമില്ലെന്നും അവര്‍ കൂട്ടി ചേര്‍ത്തു.

Advertisement