എഡിറ്റര്‍
എഡിറ്റര്‍
ഷീല ദീക്ഷിത് കേരള ഗവര്‍ണറായി ചുമതലയേറ്റു
എഡിറ്റര്‍
Tuesday 11th March 2014 12:48pm

sheela

തിരുവനന്തപുരം: മുന്‍ ദല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത് കേരള ഗവര്‍ണറായി ചുമതലയേറ്റു.

സത്യപ്രതിജ്ഞ ചടങ്ങില്‍ നിന്ന് പ്രതിപക്ഷ നേതാക്കള്‍ വിട്ട് നിന്നു.

രാജ്ഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരാണ് ഷീല ദീക്ഷിതിന് സത്യവാചകം ചൊല്ലിക്കൊടുത്തത്.

അതേസമയം ഷീല ദീക്ഷിത് ഗവര്‍ണറാകുന്നതിരെ രാജ്ഭവനു മുന്നില്‍ ആം ആദ്മി പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചു. മെഴുകുതിരി കത്തിച്ചുളള പ്രതിഷേധം തിരുവനന്തപുരത്തെ ആം ആദ്മി സ്ഥാനാര്‍ത്ഥി   അജിത് ജോയിയാണ് ഉദ്ഘാടനം ചെയ്തത്.

ഇന്നലെ വൈകിട്ട് പ്രത്യേക വിമാനത്തിലാണ് ഷീല ദീക്ഷിത്ത് തലസ്ഥാനത്തെത്തിയത്.

മുന്‍ ഗവര്‍ണര്‍ നിഖില്‍ കുമാര്‍ രാജിവെച്ച ഒഴിവിലേക്കാണ് ഷീല ദീക്ഷിത് ചുമതലയേറ്റത്.

തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായാണ് നിഖില്‍ കുമാര്‍ ഗവര്‍ണ്ണര്‍ സ്ഥാനം രാജിവെച്ചത്.

1998 മുതല്‍ 2013 വരെ ദല്‍ഹി മുഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷിത് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയോട് പരാജയപ്പെട്ടിരുന്നു.

Advertisement