എഡിറ്റര്‍
എഡിറ്റര്‍
അഞ്ച് വര്‍ഷം കൊണ്ട് ഷീലാ ദീക്ഷിതിന്റെ സ്വത്തില്‍ നാല്‍പത് ശതമാനത്തിന്റെ വര്‍ദ്ധന
എഡിറ്റര്‍
Friday 15th November 2013 3:32pm

sheila-dikshit

ന്യൂദല്‍ഹി: കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ദല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ സ്വത്തില്‍ നാല്‍പത് ശതമാനത്തിന്റെ വര്‍ദ്ധന. നിലവില്‍ 1.8 കോടി രൂപയുടെ ആസ്തിയാണ് അവര്‍ക്കുള്ളത്.

തിരഞ്ഞെടുപ്പ് നാമനിര്‍ദ്ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ചിരിക്കുന്ന സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

2008-ല്‍ 1.3 കോടി ആയിരുന്ന ആസ്തിയാണ് 2013-ല്‍ 1.83 കോടിയായി വര്‍ദ്ധിച്ചത്.

സ്വന്തമായി കാറില്ലെന്നും റിട്ടേണിങ് ഓഫീസര്‍ക്ക് നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. 11 ലക്ഷം രൂപയുടെ ആഭരണങ്ങളുണ്ട്.

തെക്കന്‍ ദല്‍ഹിയിലെ നിസാമുദ്ദീന്‍ പ്രദേശത്ത് 98 ലക്ഷം രൂപ വിലമതിക്കുന്ന വീടുണ്ട്. 2008-ല്‍ ഇതിന്റെ മതിപ്പുവില 63 ലക്ഷമായിരുന്നു.

കൈയിലുള്ളത് 20,000 രൂപ. സര്‍ക്കാര്‍-സ്വകാര്യ സാമ്പത്തികസ്ഥാപനങ്ങളില്‍ എട്ട് ലക്ഷത്തിന്റെ നിക്ഷേപമുണ്ട്.

2012-13 സാമ്പത്തികവര്‍ഷത്തില്‍ അവരുടെ ആകെ വരുമാനം 1.39 കോടി രൂപയാണ്.

മൂന്ന് തവണ മുഖ്യമന്ത്രിയായിട്ടുള്ള ഷീലാ ദീക്ഷിത് ന്യൂദല്‍ഹി മണ്ഡലത്തില്‍ നിന്നാണ് ജനവിധി തേടുന്നത്. അടുത്ത മാസം നാലിനാണ് തിരഞ്ഞെടുപ്പ്.

Advertisement