കൊല്ലം: ഹാദിയ കേസ് എന്‍.ഐ.എയെ കൊണ്ട് അന്വേഷിപ്പിക്കാനുള്ള സുപ്രീംകോടതിയുടെ ഉത്തരവിനെ സ്വാഗതം ചെയ്യുന്നുവെന്ന് ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍. മറച്ചു വെക്കാന്‍ ഒന്നുമില്ലെന്നും സത്യസന്ധവും,സ്വതന്ത്ര്യമായ ഏതന്വേഷണത്തേയും സ്വാഗതം ചെയ്യുന്നുവെന്നും ഷെഫിന്‍ പറഞ്ഞു.

ബഹുമാനപ്പെട്ട സുപ്രീം കോടതിയില്‍ വിശ്വാസമുണ്ടെന്നും ഹാദിയ ഇപ്പോഴും തടവില്‍ തന്നെയാണെന്നും ഷെഫിന്‍ വ്യക്തമാക്കി.

മുന്‍ സുപ്രീംകോടതി ജഡ്ജി ആര്‍.വി.രവീന്ദ്രന്റെ നേതൃത്വത്തില്‍ എന്‍.ഐ.എ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് ജെ.എസ്.ഖെഹാര്‍ അധ്യക്ഷനായ ബെഞ്ചാണ് ഇന്ന് ഉത്തരവിട്ടിരുന്നത്. ഹൈക്കോടതിയുടെ കണ്ടെത്തലുകള്‍ ഗൗരവമേറിയതാണെന്നും വിവാഹം ചെയ്ത ഷെഫിന്‍ ജഹാനെ കുറിച്ചുള്ള വിവരങ്ങളും ലഭിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞിരുന്നു.


Read more:  ഈ 40000 റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളോട് ഇന്ത്യ ഇത്തിരി മനുഷ്യപ്പറ്റു കാണിക്കണം


മെയ് 24നാണ് ഹോമിയോ വിദ്യാര്‍ത്ഥിയായിരുന്ന ഹാദിയയും ഷെഫിനും തമ്മിലുള്ള വിവാഹം ഹൈക്കോടതി റദ്ദാക്കിയത്. മകളെ നിര്‍ബന്ധിച്ച് മതം മാറ്റിയെന്ന ഹാദിയയുടെ പിതാവ് അശോകന്റെ ഹരജിയിലായിരുന്നു ഹൈക്കോടതിയുടെ നടപടി.


Also read:  ചെങ്കോട്ടയില്‍ മോദി നടത്തിയ അവകാശവാദങ്ങളുടെ യാഥാര്‍ത്ഥ്യം ഇതാണ്: കണക്കുകള്‍ സംസാരിക്കുന്നു