തിരുവനന്തപുരം: തിരുവനന്തപുരത്ത് വീട്ടമ്മ ഭര്‍ത്താവിന്റെ കുത്തേറ്റു മരിച്ചു. വെഞ്ഞാറമ്മൂട് വെള്ളാനിക്കല്‍ കിഴക്കുങ്കല്‍ വീട്ടില്‍ ഷീബ (32) യാണ് മരിച്ചത്. ഭര്‍ത്താവുമായി പിണങ്ങി സഹോദരനൊപ്പം കഴിയുകയായിരുന്നു ഷീബ. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ബാബുവിനെ പോലീസ് തെരയുന്നു.