എഡിറ്റര്‍
എഡിറ്റര്‍
സൂര്യനെല്ലി പെണ്‍കുട്ടി എന്റെ നായിക: അരുന്ധതി റോയ്
എഡിറ്റര്‍
Tuesday 19th February 2013 11:24am

സൂര്യനെല്ലി പെണ്‍കുട്ടി തന്റെ ഹീറോയാണെന്ന് സാമൂഹ്യ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ അരുന്ധതി റോയ്. സൂര്യനെല്ലി പെണ്‍കുട്ടിയെ ചങ്ങനാശേരിയിലെ വസതിയില്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അവര്‍.

Ads By Google

ഇന്നലെ അഞ്ച് മണിയോടെയാണ് അരുന്ധതി റോയി സൂര്യനെല്ലി പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയത് സ്ത്രീ സംഘടനയായ സഹജയിലെ എലിസബത്ത് ഫിലിപ്പും അരുന്ധതി റോയിക്കൊപ്പമുണ്ടായിരുന്നു. സൂര്യനെല്ലി പെണ്‍കുട്ടിയോടും കുടുംബത്തോടുമൊപ്പം ഇവര്‍ ഏറെ നേരം ചിലവിട്ടു.

ദല്‍ഹി കൂട്ടബലാത്സംഗത്തിന്റെ പശ്ചാത്തലത്തില്‍ ദല്‍ഹിയില്‍ ഉയര്‍ന്ന അതേവികാരം സൂര്യനെല്ലി വിഷയത്തില്‍ കേരളത്തിലും ഉണ്ടാകണമെന്ന് അരുന്ധതി റോയ് അഭിപ്രായപ്പെട്ടു.

കഴിഞ്ഞ പതിനേഴ് വര്‍ഷമായി പെണ്‍കുട്ടിയും കുടുംബവും അനുഭവിക്കുന്ന അപമാനത്തിനും കണ്ണീരിനും അയവ് വരണമെന്നും ഇത്ര നാളായിട്ടും തന്റെ മൊഴിയില്‍ ഉറച്ച് നില്‍ക്കുന്ന പെണ്‍കുട്ടി എല്ലാവര്‍ക്കും മാതൃകയാണെന്നും അവര്‍ പറഞ്ഞു.

സൂര്യനെല്ലി പെണ്‍കുട്ടിക്കെതിരായ കെ. സുധാകരന്‍ എം.പിയുടെ അഭിപ്രായപ്രകടനത്തെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, അത്തരം അഭിപ്രായപ്രകടനങ്ങള്‍ അപലപനീയമാണെന്നും അതിനെതിരെ പെണ്‍കുട്ടിക്ക് മാനഹാനിക്ക് കേസ് കൊടുക്കാമെന്നും അവര്‍ പറഞ്ഞു.

ആരോപണവിധേയനായ കുര്യന്‍ ഉന്നതപദവിയില്‍ തുടരുന്നത് രാജ്യത്തിനും രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കും അപമാനമാണ്. പെണ്‍കുട്ടിയെ പീഡിപ്പിച്ചവര്‍ക്ക് ഒത്താശ ചെയ്യുന്ന നിലയില്‍ സംസാരിച്ച ജസ്റ്റിസ് ബസന്തിനും കെ സുധാകരന്‍ എം പിക്കുമെതിരെ അപകീര്‍ത്തിപ്പെടുത്തലിന് കേസെടുക്കണം.

ക്രിമിനല്‍ മനസുള്ളവരാണവര്‍. അങ്ങനെയുള്ളവര്‍ക്കേ പീഡകരുടെ പക്ഷം ചേരാനാവൂ. പെണ്‍കുട്ടിയോടുള്ള പൊതുസമൂഹത്തിന്റെ കാഴ്ചപ്പാടിലും നിലപാടിലും മാറ്റംവരണം.

പെണ്‍കുട്ടിയോട് അവള്‍ കഴിഞ്ഞ പതിനേഴ് വര്‍ഷമായി അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരന്തജീവിതത്തെ കുറിച്ച് പുസ്തകമെഴുതാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അരുന്ധതി റോയ് പറഞ്ഞു.

ഇന്നലെ വൈകിട്ട് അഞ്ചേകാലിന് എത്തിയ അരുന്ധതി പെണ്‍കുട്ടിയോടും , മാതാപിതാക്കളോടും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ആറുമണിയോടെയാണ് മടങ്ങിയത്.

 

സൂര്യനെല്ലി പെണ്‍കുട്ടിക്ക് ഡൂള്‍ന്യൂസ് ടീമിന്റെ തുറന്ന കത്ത്

Advertisement