മെല്‍ബേണ്‍: വളര്‍ത്തുമൃഗങ്ങളെ ഓമനയായി വളര്‍ത്തുന്നവര്‍ക്ക് എല്ലായ്‌പ്പോഴും ഇങ്ങനെ പലതും നേരിടേണ്ടിവരും. വളര്‍ത്തുനായയെ പുറത്തുകൊണ്ടു പേകുമ്പോഴുണ്ടാവുന്ന പുകിലൊക്കെ നമുക്കറിയാവുന്നതാണ്. എന്നാല്‍ അതൊരു മുതലയാണെങ്കിലോ? സംഗതി കുറച്ചുകൂടെ ഗൗരവമുള്ളതാവും.

ആസ്‌ത്രേലിയയിലെ മെല്‍ബേണിലെ മുതലകളെ ഓമനിച്ചുവളര്‍ത്തുന്ന വിക്കി ലോയിങ് തന്റെ ഓമന മൃഗങ്ങള്‍ക്ക് വേണ്ടി ഭര്‍ത്താവിനെ വരെ ഉപേക്ഷിച്ചു.

തന്റെ ബാത്ത് ടബ്ബിലാണ് വിക്കി തന്റെ പതിനാലുകാരിയായ മുതലയെ സൂക്ഷിക്കുന്നത്്. വിക്കിയുടെ വീട്ടിനകത്ത് കുറെ മുതലകളുണ്ട്. പക്ഷെ വീട്ടിനകത് കയറാന്‍ പറ്റാത്ത എട്ടടിയുള്ള മുതലകുട്ടനു വേണ്ടി ഗാരേജില്‍ ടാങ്ക് നിര്‍മിച്ചിരിക്കുകയാണ് വിക്കി.

്‌സ്‌നേഹം കൊടുത്തല്‍ അവ അതനുസരിച്ച് പ്രവര്‍ത്തിക്കും. അവയ്ക്കതു മനസിലാവും. തന്റെ അമ്മയടക്കമുള്ളവര്‍ വേണ്ട എന്നു പറഞ്ഞിട്ടും സുന്ദരികളായ കുഞ്ഞുങ്ങളെ ഉപേക്ഷിക്കാന്‍ വിക്കി തയ്യാറായില്ല.

കഴിഞ്ഞ വര്‍ഷം ജോണി എന്ന മുതല വേണോ, അതോ ഭര്‍ത്താവു വേണോ എന്ന ഘട്ടം വന്നപ്പോള്‍ വിക്കിക്ക് മറ്റൊന്നും ആലോചിക്കാനുണ്ടായില്ല, ജോണിയെ തിരഞ്ഞെടുത്ത് ഭര്‍ത്താവിനെ ഉപേക്ഷിച്ചു വിക്കി. കുറച്ച് കടുത്ത കൈയായിപ്പോയെങ്കിലെന്താ തന്റെ സുന്ദരകുട്ടന്‍മാര്‍ക്ക് വീട്ടില്‍ വിലസി മറിയാമല്ലോ! വിക്കിക്ക് അതു മതി.