എഡിറ്റര്‍
എഡിറ്റര്‍
കമ്മ്യൂണിസ്റ്റുക്കാരനായ അഛന്‍ കൊല്ലപ്പെട്ടതിന്റെ ഓര്‍മ്മകളുമായി പഞ്ചാബ് സ്വദേശി മോളിവുഡില്‍
എഡിറ്റര്‍
Friday 11th May 2012 2:52pm

കൊച്ചി: കേരളത്തില്‍ ഒരു കമ്മ്യൂണിസ്റ്റുക്കാരന്റെ കൊലപാതകം വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുമ്പോഴാണ് സമാന അനുഭവമുള്ള പഞ്ചാബ് സ്വദേശി  കേരളത്തില്‍ എത്തിയത്. 1986ല്‍ കലിസ്ഥാന്‍ തീവ്രവാദികള്‍ ഇല്ലാതാക്കിയ ബല്‍ദേവ് സിംങ് മന്‍ എന്ന കമ്മ്യൂണിസ്റ്റുക്കാരന്റെ മകളായ സോണിയ മന്‍ ആണിപ്പോള്‍ ഒരു മലയാള സിനിമയില്‍ അഭിനയിക്കാനായി കേരളത്തില്‍ എത്തിയത്. സ്വന്തം അഛനെ ഒരു നോക്കു കാണാന്‍ പോലും സോണിയക്ക് സാധിച്ചിരുന്നില്ല. താന്‍ കൊല്ലപ്പെടുമെന്നുറപ്പായപ്പോള്‍ തന്റെ മകള്‍ക്കായി ബല്‍ദേവ് ഒളിത്താവളത്തില്‍ നിന്നും എഴുതിയ കത്താണ് സോണിയക്ക് അഛന്റെ കയ്യില്‍ നിന്നും ലഭിച്ച ഏക സമ്മാനം. മകള്‍ ജനിച്ച് പതിനാറാം ദിവസം ബല്‍ദേവിനെ തീവ്രവാദികള്‍ പഞ്ചാബിലെ പാക്ക് അതിര്‍ത്ഥിയില്‍ വെടി വെച്ചു കൊല്ലുകയായിരുന്നു.

തന്റെ അഛന്റെ ജീവീതം മറ്റുള്ളവര്‍ക്കായി അദ്ദേഹം മാറ്റി വച്ചതായിരുന്നുവെന്നും. 86ല്‍ നിലനിന്നിരുന്ന ജാതീയ വ്യവസ്ഥയെ അദ്ദേഹം പൂര്‍ണ്ണമായും എതിര്‍ത്തിരുന്നുവെന്നും സോണിയ പറഞ്ഞു. ഒരു യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുക്കാരന്‍ മനുഷ്യസ്‌നേഹിയായിരിക്കുമെന്നും ആക്രമിക്കാനല്ല അവന്‍ പഠിക്കേണ്ടെന്നും സോണിയ പറയുന്നു.

അഛന്റെ മരണ ശേഷം സോണിയയും അമ്മ പരംജിത്ത് കൗറും അഛന്റെ ആഗ്രഹ പ്രകാരം പോരാട്ട വീഥിയില്‍ നിറഞ്ഞു നിന്നു. സേവനങ്ങളിലൂടെയും സാമൂഹിക സന്ദേശങ്ങള്‍ പകരുന്നതുമായ നാടകങ്ങളിലൂടെ അവര്‍ ബല്‍ദേവിന്റെ ആശയത്തെ ജനങ്ങളിലെത്തിച്ചു. നിലവില്‍ ബല്‍ദേവിന്റെ പേരിലുള്ള ഒരു എന്‍.ജി.ഒയുടെ ചുമതലയും സോണിയക്കുണ്ട്.

 

 

Malayalam News

Kerala News in English

Advertisement