കാരക്കാസ്: ഹ്യൂഗോ ഷാവേസ് അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന വെനസ്വേലന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കും. നിലവിലെ പ്രസിഡന്റ് കൂടിയായ ഹ്യൂഗോ ഷാവേസ് മത്സരിക്കുമെന്ന വാര്‍ത്ത സര്‍ക്കാര്‍വൃത്തങ്ങളാണ് പുറത്തുവിട്ടത്. അര്‍ബുദരോഗബാധയെ തുടര്‍ന്ന് ഷാവേസ് ക്യൂബയില്‍ ചികിത്സയിലാണ്. ഷാവേസിന്റെ ആരോഗ്യനിലയെ പറ്റി ആശങ്കയുയര്‍ന്നതിന്റെ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ജീവതത്തോടുള്ള യുദ്ധം ജയിച്ച് താന്‍ തിരിച്ചുവരും- ഷാവേസ് ക്യൂബയിലേയ്ക്കു പുറപ്പെടുന്നതിന ് മുമ്പായി ജനങ്ങളോട് പറഞ്ഞു. കഴിഞ്ഞമാസം ട്യൂമര്‍ നീക്കം ചെയ്യുന്നതിനായി ക്യൂബയില്‍ ശസ്ത്രക്രിയയ്ക്കു വിധേയനായ ഷാവേസിന്റെ അഭാവം വെനസ്വേലയില്‍ രാഷ്ട്രീയ അനിശ്ചിതത്തിനു കാരണമായിരുന്നു. തുടര്‍ചികിത്സയ്ക്കായി അദ്ദേഹം വീണ്ടും ക്യൂബയിലേയ്ക്കു പോയി. പോകുന്നതിനു മുമ്പ് പ്രസിഡന്റിന്റെ മുഴുവന്‍ അധികാരങ്ങളും കൈമാറണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിയ ഷാീവേസ് ചില അധികാരങ്ങള്‍ വൈസ് പ്രസിഡന്റിനും ധനമന്ത്രിക്കും കൈമാറിയിട്ടുണ്ട്.

Subscribe Us: