എഡിറ്റര്‍
എഡിറ്റര്‍
ട്വന്റി-20: ഷോണ്‍ മാര്‍ഷിനെ ഓസ്‌ട്രേലിയന്‍ ടീമിലേക്ക് തിരിച്ചു വിളിച്ചു
എഡിറ്റര്‍
Tuesday 22nd January 2013 9:20am

സിഡ്‌നി: ഓസ്‌ട്രേലിയന്‍ താരം ഷോണ്‍ മാര്‍ഷിനെ ട്വന്റി-20 ടീമിലേക്ക് തിരിച്ചുവിളിച്ചു. ഓസ്‌ട്രേലിയയുമായി ഈ മാസം അവസാനം നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കാനായാണ് മാര്‍ഷിനെ തിരിച്ചുവിളിച്ചത്.

Ads By Google

ഷോണ്‍ മാര്‍ഷിനൊപ്പം ആറ് താരങ്ങളെയും തിരിച്ചുവിളിച്ചിട്ടുണ്ട്. ആരോണ്‍ഫിഞ്ച്്, ഷോണ്‍ മാര്‍ഷ്്, ആഡം വോഗ്‌സ്, ബെന്‍കട്ടിംഗ്, ജെയിംസ് ഫോള്‍ക്കനര്‍, ബെന്‍ലാഫിന്‍ എന്നിവരാണ് ടീമില്‍ തിരിച്ചെത്തിയത്.

അടുത്ത മാസമാണ്. ശ്രീലങ്കയും ഓസ്‌ട്രേലിയയും ഏറ്റു മുട്ടുന്നത്. ബിഗ് ബാഷ് ലീഗിലെ മികച്ച പ്രകടനത്തെ തുടര്‍ന്നാണ്് ഷോണ്‍ മാര്‍ഷിനെയും ടീമിലേക്ക് തിരിച്ച്് വിളിച്ചത്്.

ഇവര്‍ ടീമിന് ഏറെ നിര്‍ണ്ണായകമാണെന്ന് ടീം ചീഫ് സെലക്ടര്‍ ജോണ്‍ ഇന്‍വെറാറിറ്റി പറഞ്ഞു. കൂടാതെ ഇവരുടെ കളിയില്‍ വലിയ പ്രതീക്ഷ ഉണ്ടെന്നും ഇനിയുള്ള മത്സരങ്ങളില്‍ ടീമില്‍ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ മാസം അവസാനം സിഡ്‌നിയിലും മെല്‍ബണിലുമായാണ് മത്സരങ്ങള്‍ നടക്കുന്നത്.

Advertisement