എഡിറ്റര്‍
എഡിറ്റര്‍
ശാസ്താംകോട്ടയില്‍ ഇന്നലെ മരിച്ച വിദ്യാര്‍ത്ഥിനിയുടെ പിതാവും മരിച്ച നിലയില്‍
എഡിറ്റര്‍
Thursday 21st November 2013 9:01am

kollam-map

ശാസ്താംകോട്ട: കഴിഞ്ഞ ദിവസം ശാസ്താംകോട്ടയില്‍ മരിച്ച പെണ്‍കുട്ടികളില്‍ ഒരാളുടെ പിതാവ് മരിച്ച നിലയില്‍.

അഞ്ചാലുംമൂട് സ്വദേശി അശോക് കുമാറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ശാസ്താംകോട്ടയില്‍ കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയ സ്‌കൂള്‍ വിദ്യാര്‍ഥിനികളില്‍ ഒരാളായ ആതിരയുടെ പിതാവാണ് മരിച്ച അശോക് കുമാര്‍.

ഭരണിക്കാവ് ജെ.എം.എച്ച്.എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളായ ആഖില വി. കുറുപ്പ്, ആതിര എന്നിവരുടെ ജഡമാണ് ഇന്നലെ ഉച്ചയ്ക്ക് ശാസ്താംകോട്ട കാരാളിമുക്ക് പട്ടക്കടവിനടുത്ത് കണ്ടെത്തിയത്.

ജെ.എം.എച്ച് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികളായ ഇരുവരേയും കാണാതായതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലിനിടെയാണ് മൃതദേഹങ്ങള്‍ ശാസ്താംകോട്ട കായലില്‍ നിന്ന് കണ്ടെത്തിയത്.

അനുവാദമില്ലാതെ സിനിമയ്ക്ക് പോയതിന് പെണ്‍കുട്ടികളെ മാതാപിതാക്കള്‍ ശകാരിച്ചിരുന്നതായി വിവരം ലഭിച്ചിരുന്നു.

Advertisement