എഡിറ്റര്‍
എഡിറ്റര്‍
സുനന്ദയുടെ ചിതാഭസ്മവുമായി ശശി തരൂര്‍ തലസ്ഥാനത്ത്: തിരക്ക് നിയന്ത്രിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍
എഡിറ്റര്‍
Wednesday 29th January 2014 7:32pm

tharur-22

തിരുവനന്തപുരം: കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂര്‍ തലസ്ഥാനത്ത്.

ഭാര്യ സുനന്ദ പുഷ്‌കറിന്റെ ചിതാഭസ്മവുമായാണ് തരൂര്‍ തലസ്ഥാനത്തെത്തിയിരിക്കുന്നത്.

സുനന്ദ പുഷ്‌കറിന്റെ മരണത്തിനു ശേഷം ആദ്യമായാണ് ശശി തരൂര്‍ തലസ്ഥാനത്തെത്തുന്നത്.

വന്‍ ജനത്തിരക്കാണ് തരൂര്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നിറങ്ങിയപ്പോള്‍ അദ്ദേഹത്തിനു ചുറ്റും കൂടിയത്.

സുരക്ഷാ ഉദ്യോഗസ്ഥര്‍ ഏറെ പാടു പെട്ടാണ് തരൂരിനെ കാറില്‍ കയറ്റിയത്. ആള്‍ക്കൂട്ടത്തിനും മാധ്യമങ്ങള്‍ക്കും മുഖം കൊടുക്കാതെ തരൂര്‍ കാറില്‍ കയറുകയായിരുന്നു.

സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം നിലച്ചുവെന്ന ആരോപണം ഉയര്‍ന്നു വന്നിരിക്കുന്ന സാഹചര്യത്തിലാണ് തരൂര്‍ തലസ്ഥാനത്തെത്തിയിരിക്കുന്നത്.

കേസന്വേഷണം കോണ്‍ഗ്രസ് അട്ടിമറിച്ചുവെന്ന ആരോപണവും ഉയര്‍ന്നു വന്നിട്ടുണ്ട്.

തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിനെ ദല്‍ഹിയിലെ ലീല ഹോട്ടലില്‍ കഴിഞ്ഞ 17നാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അസ്വാഭാവിക മരണമാണെന്നും ശരീരത്തില്‍ മുറിവുകളും ക്ഷതവുമുണ്ടായിരുന്നുവെന്നുമായിരുന്നു പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട്.

Advertisement