ന്യൂദല്‍ഹി: കേന്ദ്ര സഹമന്ത്രി ശശി തരൂരിന് വേണ്ടി പ്രണയ വകുപ്പ് രൂപീകരിക്കണമെന്ന് ബി.ജെ.പി വാക്താവ് മുക്താര്‍ അബ്ബാസ് നഖ്‌വി. തരൂരിനെ പോലുള്ള ആഗോള പ്രണയാചാര്യന് അത്തരമൊരു വകുപ്പാണ് ചേരുകയെന്നും അദ്ദേഹം പറഞ്ഞു.

പ്രണയത്തിലുള്ള തരൂരിന്റെ അനുഭവവും അറിവും രാജ്യത്തിന് പ്രയോജനം ചെയ്യുമെന്നും മുക്താര്‍ അബ്ബാസ് പറഞ്ഞു.  ന്യൂനപക്ഷ വകുപ്പ്, വിദേശകാര്യ വകുപ്പ്, പാര്‍ലമെന്ററികാര്യ വകുപ്പ് ഒക്കെയുള്ളതുപോലെ തരൂരിനുവേണ്ടി പ്രണയകാര്യ വകുപ്പ് തുടങ്ങണമെന്നും അദ്ദേഹം പറഞ്ഞു.

Ads By Google

ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിനെ അമ്പത് കോടിയുടെ കാമുകി എന്ന് കഴിഞ്ഞ ദിവസം ബി.ജെ.പി നേതാവ് നരേന്ദ്ര മോഡി കഴിഞ്ഞ വിളിച്ചിരുന്നു. ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച മോഡിയുടെ പ്രസ്താവനയ്‌ക്കെതിരെ വ്യപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.

ശശി തരൂര്‍ തന്നെ മോഡിയുടെ പ്രസ്താനവനയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. തന്റെ ഭാര്യയുടെ മൂല്യം വിലമതിക്കാനാവത്തതാണെന്നായിരുന്നു ശശി തരൂര്‍ മോഡിക്ക് നല്‍കിയ മറുപടി.

മോഡി പറഞ്ഞ അമ്പത് കോടിയേക്കാള്‍ മൂല്യം തന്റെ ഭാര്യയ്ക്കുണ്ടെന്നും ജീവിതത്തില്‍ ആരെയെങ്കിലും സ്‌നേഹിച്ചാല്‍ മാത്രമേ അത് മനസ്സിലാവൂ എന്നുമായിരുന്നു തരൂര്‍ പറഞ്ഞത്.