എഡിറ്റര്‍
എഡിറ്റര്‍
രാജി പിന്‍വലിച്ചു; ശശാങ്ക് മനോഹര്‍ ഐ.സി.സി ചെയര്‍മാന്‍ സ്ഥാനത്ത് തുടരും
എഡിറ്റര്‍
Friday 24th March 2017 4:43pm

ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‌സില്‍ (ഐ.സി.സി) ചെയര്‍മാന്‍സ്ഥാനം രാജിവെയ്ക്കാനുള്ള തീരുമാനം ശശാങ്ക് മനോഹര്‍ പിന്‍വലിച്ചു. ഐ.സി.സി എക്‌സിക്യുട്ടീവ് ബോര്‍ഡ് നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് രാജി പിന്‍വലിച്ചത്.


Don’t Miss: ‘അവരെ നഗ്നരാക്കി, സാനിറ്ററി പാഡുവരെ അഴിപ്പിച്ചു’ ബംഗാളില്‍ കസ്റ്റഡിയില്‍ എസ്.എഫ്.ഐ പ്രവര്‍ത്തക നേരിട്ട പീഡനം വെളിപ്പെടുത്തി ബൃന്ദകാരാട്ട്


നേരത്തേ ഐ.സി.സി ചീഫ് എക്‌സിക്യുട്ടിവായ ഡേവിഡ് റിച്ചാര്‍ഡ്‌സണ് ശശാങ്ക് മനോഹര്‍ രാജിക്കത്ത് സമര്‍പ്പിച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങളാല്‍ സ്ഥാനം ഒഴിയുന്നു എന്നാണ് കത്തില്‍ ശശാങ്ക് പറഞ്ഞിരുന്നത്. എല്ലാ അംഗങ്ങള്‍ക്കും മാനേജ്‌മെന്റിനും നന്ദി പറയുകയും ചെയ്തിരുന്നു അദ്ദേഹം.

2016-ലാണ് ശശാങ്ക് മനോഹര്‍ ഐ.സി.സി ചെയര്‍മാന്‍ സ്ഥാനത്തേക്കെത്തുന്നത്. എതിരില്ലാതെയാണ് അദ്ദേഹം സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. രണ്ട് വര്‍ഷമാണ് അദ്ദേഹത്തിന്റെ കാലാവധി.

 

Advertisement