മുംബൈ: ബോളീവുഡ് താരം ഷാരൂഖ് ഖാനെതിരെ ശിവസേന വീണ്ടും രംഗത്ത്. ശിവസേനയുടെ മുഖപത്രമായ സാംമ്‌നയിലാണ് ഷാരൂഖിനെതിരെ ആരോപണത്തിന്റെ കൂരമ്പുമായി ശിവസേന വന്നത്.

പാക് സ്വകാര്യ ടിവി ചാനല്‍ പരിപാടിയില്‍ പങ്കെടുക്കാനുള്ള ഷാരൂഖിന്റെ നീക്കത്തിനെതിരെയാണ് ശക്തമായ വിമാര്‍ശനവുമായി ‘സാംന’ രംഗത്തെത്തിയത്.

മുംബൈ ആക്രമണത്തിന്റെ രണ്ടാം വാര്‍ഷികം  ആചരിക്കുമ്പോള്‍ ഷാരൂഖ് പാക് ചാനലിനുവേണ്ടി ആട്ടവും പാട്ടും നടത്തുകയാണ്. സാംന ആരോപിക്കുന്നു.

നേരത്തെ ഐ.പി.എല്ലില്‍ പാക് താരങ്ങളെ പങ്കെടുപ്പിക്കണമെന്ന് പറഞ്ഞതിന് ഷാരൂഖിനെ ശിവസേന വിമര്‍ശിച്ചിരുന്നു.