എഡിറ്റര്‍
എഡിറ്റര്‍
മദ്യപിച്ചെന്ന ആരോപണം ശരിയല്ല: ഷാരൂഖ്
എഡിറ്റര്‍
Thursday 17th May 2012 4:43pm

മുംബൈ: മദ്യപിച്ചെന്ന ആരോപണം ശരിയല്ലെന്ന് ബോളിവുഡ് താരവും കോല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഉടമയുമായ ഷാരൂഖ് ഖാന്‍. ഇന്നലെ താന്‍ മദ്യപിച്ചിട്ടില്ലായിരുന്നുവെന്നും തന്നെയും മക്കളെയും സുരക്ഷ ഉദ്യോഗസ്ഥര്‍ കയ്യേറ്റം ചെയ്തപ്പോഴാണ് താന്‍ പ്രതികരിച്ചതെന്നും ഷാരൂഖ് പറഞ്ഞു. ക്രിക്കറ്റ് സംഘാടകരും പ്രകോപനപരമായി തന്നോട് പെരുമാറിയെന്നും ഷാരൂഖ് ആരോപിച്ചു.

ഇന്നലെ മുംബൈ ഇന്ത്യന്‍സിനോട് കോല്‍ക്കത്ത് വിജയിച്ചപ്പോള്‍ ആഹ്ലാദ പ്രകടനം നടത്താന്‍ ഗ്രൗണ്ടിലിറങ്ങാന്‍ തുനിഞ്ഞ ഷാരൂഖിനെ സുരക്ഷ ഉദ്യോഗസ്ഥര്‍ വിലക്കിയരുന്നു. ഇതേ തുടര്‍ന്ന് ഷാരൂഖും സുരക്ഷ ഉദ്യോഗസ്ഥരും തമ്മില്‍ ചെറിയ ഏറ്റുമുട്ടലും നടന്നിരുന്നു. ഷാരൂഖ് മദ്യപിച്ച് ബഹളം വെക്കുകയാണെന്നാണ് സുരക്ഷ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നത്. ഇതേ തുടര്‍ന്ന് ഷാരൂഖ് വാങ്കടെ സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നതിന് മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ ആജീവനാന്ത വിലക്കും കല്‍പ്പിച്ചിരുന്നു.

Advertisement