എഡിറ്റര്‍
എഡിറ്റര്‍
ബോളിവുഡിന്റെ ബാദ്ഷാ 48 ലേക്ക്
എഡിറ്റര്‍
Saturday 2nd November 2013 3:40pm

sharukh

മുംബൈ: ബോളിവുഡിന്റെ ബാദ്ഷാ യ്ക്ക് ഇന്ന് 48 വയസ്. ആരാധകരുടെയും സിനിമയുടെയും തിരക്കുകള്‍ മാറ്റി വച്ച് ‘മന്നത്തില്‍’ തന്റെ കുടുംബത്തോടൊപ്പമായിരുന്നു ഷാറൂഖിന്റെ പിറന്നാള്‍ ആഘോഷം.

തന്റെ പിറന്നാള്‍ ആഘോഷിച്ച എല്ലാവര്‍ക്കുമുള്ള നന്ദി ഷാറൂഖ് ഖാന്‍ ട്വിറ്ററിലൂടെ രേഖപ്പെടുത്തി.

” വീടിന് പുറത്ത് പോസ്റ്ററും മറ്റും ഒട്ടിച്ച് പിറന്നാള്‍ ആഘോഷിച്ച എല്ലാവര്‍ക്കും നന്ദി.  നിങ്ങളോടുള്ള സ്‌നേഹം അറിയിക്കുന്നതിനൊപ്പം അയല്‍ക്കാര്‍ക്ക് ആഘോഷം ഏതെങ്കിലും വിധത്തില്‍ ശല്യമായിട്ടുണ്ടെങ്കില്‍ അവരോട് ക്ഷമയും ചോദിക്കുന്നു.  നിങ്ങളുടെ സ്‌നേഹം എന്നെ ഏറെ സന്തോഷവാനാക്കുന്നു. ” വെള്ളിയാഴ്ച്ച തന്റെ ബ്ലോഗില്‍ ഷാറൂഖ് കുറിച്ചു.

ദില്‍ തോ പാഗല്‍ ഹേ, കുച് കുച് ഹോതാ ഹേ, കബി ഖുഷി കബി ഗം, ജബ് തക് ഹേ ജാന്‍ എന്നീ സിനിമകളിലൂടെ റൊമാന്‍സിന്റെ വേറിട്ട മുഖങ്ങളായിരുന്നു നാം കണ്ടത്.

അതേസമയം ഡോണ്‍2, മൈ നെയിം ഈസ് ഖാന്‍, ചക് ദേ ഇന്ത്യ എന്നീ പടങ്ങളിലൂടെ തനിക്ക് എന്തും വഴങ്ങുമെന്ന് തെളിയിക്കുകയും ചെയ്തു ഷാറൂഖ്.

രോഹിത് ഷെട്ടിയുടെ ചെന്നെ എക്‌സ്പ്രസ് ആയിരുന്നു ഷാറൂഖിന്റെ അവസാന പടം.

ഇപ്പോള്‍ പ്രിയ സുഹൃത്ത് കൂടിയായ ഫറാ ഖാന്റെ ഹാപ്പി ന്യൂ ഇയര്‍ എന്ന സിനിമയുടെ ചിത്രീകരണവേളയുടെ തിരക്കിലാണ് ബോളിവുഡിലെ ഈ കിരീടം വെയ്ക്കാത്ത രാജാവ്.

Advertisement