എഡിറ്റര്‍
എഡിറ്റര്‍
ഞാനാരോടും മാപ്പു പറഞ്ഞിട്ടില്ല: ഷാരൂഖ് ഖാന്‍
എഡിറ്റര്‍
Thursday 31st May 2012 8:35pm

ഫേസ് ടു ഫേസ്/ഷാരൂഖ് ഖാന്‍

ബോളിവുഡില്‍ മാത്രമല്ല ക്രിക്കറ്റിലും വിജയിയായിരിക്കുകയാണ് ഷാരൂഖ് ഖാന്‍. ഷാരൂഖിന്റെ ഉടമസ്ഥതയിലുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്രഥമ ഐ.പി.എല്‍ കിരീടം ചൂടിയപ്പോള്‍ നടന് സ്വപ്‌ന സാഫല്യമായിരുന്നു അത്. ഐ.പി.എല്ലില്‍ തന്നെചൊല്ലിയുണ്ടായ വിവാദങ്ങളെക്കുറിച്ചും നൈറ്റ് റൈഡേഴ്‌സിന്റെ വിജയത്തെക്കുറിച്ചും ഷാരൂഖ് സംസാരിക്കുന്നു.

ഐ.പി.എല്‍ ചാമ്പ്യന്‍മാരായി… ഇപ്പോഴെന്ത് തോന്നുന്നു?

ഐ.പി.എല്‍ സ്വന്തമാക്കുന്നതിനെക്കുറിച്ച് ആലോചിച്ചപ്പോഴെല്ലാം ഞാന്‍ സ്വയം പറയാറുണ്ട്, ഞാന്‍ അതിനുവേണ്ടി പൊരുതുമെന്ന്. ഞാന്‍ അത് അര്‍ഹിക്കുന്നു. എല്ലാവര്‍ക്കും എന്നില്‍ വിശ്വാസമുണ്ട്, എനിക്കത് ചെയ്യാന്‍ കഴിയും. പക്ഷെ ഒടുവില്‍ എന്റെ ടീം ആ നേട്ടം സ്വന്തമാക്കിയപ്പോള്‍ വളരെ മനോഹരമായി ഞാന്‍ തിരിച്ചറിഞ്ഞു വെറുമൊരു ശൂന്യതമാത്രമാണ് എനിക്ക് തോന്നുന്നതെന്ന്. വിജയം ജീവിതത്തില്‍ വലിയൊരു പാഠമാണെന്ന്. നമ്മള്‍ ഒന്നിനുവേണ്ടി ആഗ്രഹിക്കുകയും നമുക്കത് കിട്ടുകയും ചെയ്യുമ്പോള്‍ അത് ലോകത്തിലെ ഏറ്റവും വലുതാകുന്നു.

ഇത് വ്യക്തിപരമായ വിജയമാണോ?

അതെ. ഐ.പി.എല്‍ നേടുകയെന്നത് എനിക്ക് വ്യക്തിപരമായ കാര്യമായിരുന്നു. എന്നെക്കുറിച്ച് എന്താണ് എഴുതുന്നത്, ടിവിയില്‍ എന്താണ് പറയുന്നത് എന്നതൊക്കെ ഞാന്‍ സ്ഥിരമായി ശ്രദ്ധിക്കാറുണ്ട്. ചിലപ്പോള്‍ അത് വ്യക്തിപരമാവും. അവര്‍ പറഞ്ഞു, ഒരു ടീമിനെ എങ്ങനെ നയിക്കണമെന്ന് ഷാരൂഖ് ഖാന് അറിയില്ല. അദ്ദേഹം വന്‍പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ചിലപ്പോള്‍ ഞാന്‍ വായിക്കുന്ന കാര്യങ്ങള്‍ വിഷമിപ്പിക്കുന്നതാവാം. ഐ.പി.എല്ലില്‍ ബോളിവുഡ് ഇടപെടേണ്ടെന്ന് ചില രാഷ്ട്രീയക്കാര്‍ പറയും. എന്റെ ചോദ്യം ബോളിവുഡിനെ പാര്‍ലമെന്റില്‍ അനുവദിച്ചിട്ടുണ്ട്. പിന്നെന്തുകൊണ്ട് ഐ.പി.എല്ലില്‍ പറ്റില്ല? ഇതേതുതരം സാമാന്യ ബുദ്ധിയാണ്.

ആളുകളെ സംബന്ധിച്ച് ഐ.പി.എല്‍ എന്നു പറയുന്നത് പാര്‍ട്ടികളും, മയക്കുമരുന്നും ബോളിവുഡുമാണ്. സ്‌പോര്‍ട്‌സല്ല?

സ്‌പോര്‍ട്‌സ് ഒരു നല്ല കാര്യമല്ലേ. ഒരു മാച്ചിന് ശേഷം ആളുകള്‍ കുറച്ച് ബിയറ് കഴിച്ചാല്‍ അത് വിവാദമാകും. ഫൈനലിന്റെ പിറ്റേദിവസം ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു ഷാമ്പെയ്ന്‍ പൊട്ടിച്ചെന്ന്. ഞാനവിടെയുണ്ടായിരുന്നില്ല. ഇതില്‍ നിന്നും അവര്‍ മറ്റൊരു വിവാദമുണ്ടാക്കരുതേയെന്നായിരുന്നായിരുന്നു എന്റെ പ്രാര്‍ത്ഥന.

ഇതെല്ലാം ഭയപ്പെടുത്തുന്നുണ്ടോ?

ഇതൊന്നും എന്നെ ഭയപ്പെടുത്തുന്നില്ല. എന്നാല്‍ അരോചകപ്പെടുത്തുന്നുണ്ട്. ഞാന്‍ റോള്‍ മോഡലാണെന്ന് പറഞ്ഞ് ആളുകള്‍ പലപ്പോഴും എന്നെ അനുകരിക്കാറുണ്ട്. എന്താണ് റോള്‍ മോഡല്‍ എന്ന് അവര്‍ക്കറിയാമോ?  പൊതുജീവിതത്തില്‍ എന്തെങ്കിലും കര്‍ത്തവ്യങ്ങള്‍ ചെയ്യുന്ന വ്യക്തിയാണ് റോള്‍ മോഡല്‍. പൊതുജീവിതത്തില്‍ ഞാന്‍ ഒന്നും ചെയ്തിട്ടില്ല. ഞാനൊരു നടനാണ്. നിരവധി സാധാരണക്കാര്‍ മുന്നോട്ടുവന്ന അതേ പശ്ചാത്തലത്തില്‍ നിന്നാണ് ഞാനും വന്നത്. ഏതെങ്കിലും തരത്തിലുള്ള വിദ്യാഭ്യാസം ജീവിതത്തില്‍ എത്ര പ്രാധാന്യമുള്ളതാണെന്ന് അത് കാണിച്ചുതരുന്നു. ഞാനെന്താണ് രാത്രി ഇരുണ്ട ഗ്ലാസ് ധരിക്കുന്നതെന്ന് ആളുകള്‍ ചോദിക്കുന്നത് കേട്ടിട്ടുണ്ട്. ഞാനവരോട് പറയുന്നത്, രാത്രിയില്‍ പോലും സൂര്യന്‍ എനിക്ക് നേരെ പ്രകാശിക്കുന്നത് നിര്‍ത്താറില്ലെന്നാണ്. നിങ്ങള്‍ക്ക് അതിന് കഴിയുന്നില്ലെങ്കില്‍, അത് മോശമായി തോന്നുന്നുണ്ടെങ്കില്‍ എനിക്കൊന്നും ചെയ്യാന്‍ കഴിയില്ല.

കൊല്‍ക്കത്തയുടെ ആഘോഷങ്ങള്‍ നാടകീയമായിരുന്നു…

ലോകകപ്പ് ക്രിക്കറ്റ് വിജയത്തിനുശേഷം കൊല്‍ക്കത്തയില്‍ അരങ്ങേറിയ ഏറ്റവും വലിയ ആഘോഷമായിരുന്നു അത്. ഒരു മാന്യനായ രാഷ്ട്രീയക്കാരന്‍ പറയുന്നത് കേട്ടു എന്തിനാണ് ഇവര്‍ ഇങ്ങനെ ആഘോഷിക്കുന്നത്, വെറും അഞ്ച് ബംഗാളി കളിക്കാര്‍ മാത്രമല്ലേ ഈ ടീമിലുള്ളൂവെന്ന്. എന്ത് ധൈര്യത്തിലാ അദ്ദേഹം അങ്ങനെ പറഞ്ഞത്? ബംഗാളി കളിക്കാരനില്ലെങ്കില്‍ ഒരു കായിക ഇനവും താന്‍ കാണില്ലെന്നാണോ അദ്ദേഹം ഉദ്ദേശിച്ചത്. അല്ലെങ്കില്‍ ദല്‍ഹിയില്‍ നിന്നുള്ള ആളായതിനാല്‍ എന്റെ സിനിമ കാണില്ലെന്നാണോ.

വാങ്കഡേ വിവാദത്തെക്കുറിച്ച്? മാപ്പു പറഞ്ഞതില്‍ ചില ആശയക്കുഴപ്പമുണ്ടെന്ന് ആരോപണമുണ്ട്…

ഞാന്‍ വ്യക്തമാക്കാം. ഞാനാരൊടും മാപ്പു പറഞ്ഞിട്ടില്ല. ഒന്നോ രണ്ടോ വ്യക്തികള്‍ ചെയ്ത പ്രവൃത്തിയ്ക്ക് ഞാനൊരു സംഘടനയെ കുറ്റം പറയില്ല. ആ രാത്രി മഞ്ഞ ഷര്‍ട്ട് ധരിച്ച ഒരാള്‍ എന്നോട് മോശമായി പെരുമാറി. ഞാനയാളുടെ പേര് പറയണമെന്ന് ആളുകള്‍ പറയുന്നു. കൂടെ അഭിനയിച്ച താരങ്ങളുടെ പേര് പോലും എനിക്ക് കൃത്യമായി ഓര്‍മയുണ്ടാവാറില്ല. അദ്ദേഹം എന്റെ മുന്നില്‍ വരികയാണെങ്കില്‍ ഞാനയാളെ അടിക്കും. അദ്ദേഹം അന്ന് പറഞ്ഞ കാര്യങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുന്നത് ശരിയല്ല.

20 വര്‍ഷത്തിലധികമായി ഞാന്‍ മുംബൈയില്‍ ജീവിക്കുന്നു. എന്റെ വീടും കുടുംബവുമൊക്കെ ഇവിടെയാണ്. എന്നെ ചീത്തവിളിച്ചയാളെയും മറ്റുള്ളവരെയും പോലെ ഞാനും ഒരു ഇന്ത്യന്‍ പൗരനാണ്. അദ്ദേഹം പറഞ്ഞത് എനിക്ക് മനസിലായത് 10 മിനിറ്റ് കഴിഞ്ഞായത് ഭാഗ്യം. അല്ലെങ്കില്‍ ഞാനയാളെ പിടിച്ചടിച്ചേനെ. എന്താണ് ഹിന്ദു, എന്താണ് മുസ്‌ലീം എന്ന് ഞാന്‍ എന്റെ കുട്ടികളെ പഠിപ്പിച്ചിട്ടില്ല. എല്ലാ അസോസിയേഷനും അതിന്റെ നിയമങ്ങളുണ്ട്. അത് പിന്തുടരുകയും ചെയ്യുന്നു. വാങ്കഡെയില്‍ പോകാന്‍ കഴിയുമോ എന്നത് എന്നെ സമ്പത്തിച്ച് വലിയ കാര്യമൊന്നുമല്ല.

എസ്.ആര്‍.കെ എന്ന ബ്രാന്റില്‍ നിന്നും കൊല്‍ക്കത്ത എന്ന ബ്രാന്റിലേക്ക് മാറാന്‍ മനപൂര്‍വ്വമായ ശ്രമം നടത്തിയിട്ടുണ്ടോ?

അതെ. ഷാരൂഖ് ഖാന്‍ എന്ന ബ്രാന്റില്‍ നിന്നും കൊല്‍ക്കത്ത എന്ന ബ്രാന്റിലേക്ക് മാറാനുള്ള ബോധപൂര്‍വ്വമായ ശ്രമം നടന്നിട്ടുണ്ട്. വെങ്കി പറഞ്ഞു അത് ചെയ്യേണ്ടത് അത്യാവശ്യമാണെന്ന്. എനിക്കും തോന്നി അതാണ് നല്ലതെന്ന്. ഒരു പ്രാരംഭ രക്ഷാധികാരിയെന്ന നിലയില്‍ ഞാന്‍ തുടങ്ങി. ഇതില്‍ അധികം മുഴുകാതെ ബാക്ക് സീറ്റില്‍ നിന്ന് നോക്കി കാണാനാണ് ഞാന്‍ ശ്രമിച്ചത്. സാമ്പത്തിക കാര്യവും ക്രിക്കറ്റുമൊക്കെ ടീമിന് വിട്ടുകൊടുത്തു.

കടപ്പാട്: ടൈംസ് ഓഫ് ഇന്ത്യ

Advertisement