ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ ഫിലിം അക്കാദമിയില്‍ ഇത്തവണ ഷാരൂഖിന്റെ സാന്നിധ്യം മാത്രമല്ല, പെര്‍ഫോമന്‍സും ഉണ്ടാവും. ജൂണ്‍ 25 ന് നടക്കുന്ന അവാര്‍ഡ് ദാന ചടങ്ങ് ശ്രദ്ധേയമാക്കുക ഷാരൂഖിന്റെ പെര്‍ഫോമന്‍സായിരിക്കും.

ഇതാദ്യമായല്ല ഷാരൂഖ് ഐ.ഐ.എഫ്.എ പങ്കെടുക്കുന്നത്. 2004ല്‍ സിംഗപ്പൂരിലും 2005 ആംസ്റ്റര്‍ഡാമിലും ഐ.ഐ.എഫ്.ഐ നടന്നപ്പോള്‍ ഷാരൂഖ് പങ്കെടുത്തിരുന്നു. സിംഗപ്പൂര്‍ ഷോ ഷാരൂഖിന്റെ പെര്‍ഫോമന്‍സിലാനും ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഭാഗ്യമുണ്ടെങ്കില്‍ മേളയില്‍ ബെസ്റ്റ് ആക്ടര്‍ അവാര്‍ഡും ഷാരൂഖ് സ്വന്തമാക്കിയേക്കും. കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത ‘മൈ നെയിം ഈസ് ഖാന്‍’ എന്ന ചിത്രത്തില്‍ ഷാരൂഖിന് ബെസ്റ്റ് ആക്ടര്‍ നോമിനേഷന്‍ ലഭിച്ചിട്ടുണ്ട്. ചിത്രത്തില്‍ റിസ്വാന്‍ ഖാന്‍ എന്ന നായക കഥാപാത്രത്തെ ഷാരൂഖായിരുന്നു അവതരിപ്പിച്ചത്.

ഷാരൂഖിന് പുറമേ പ്രിയങ്ക ചോപ്ര, ബിപാഷ ബസു, കങ്കണ റാണട്ട്, സെയ്ഫ് അലി, എന്നിവരുടെ പെര്‍ഫോമന്‍സും മേളയിലുണ്ടാവും.