കൊച്ചി: ഐ.പി.എല്ലില്‍ കൊച്ചി ടസ്‌കേഴ്‌സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മില്‍ ഇന്ന് മത്സരം നടക്കുന്ന സാഹചര്യത്തില്‍ കോല്‍ക്കത്ത ടീമുടമയും ബോളിവുഡ് സൂപ്പര്‍ താരവുമായ ഷാരൂഖ് ഖാന്‍ കൊച്ചിയിലെത്തി. രാവിലെ 10 മണിയോടെ ആരാധകര്‍ക്കിടയിലേക്ക് ഷാരൂഖ് വിമാനമിറങ്ങിയത്.

കെ.സി.എ ഭാരവാഹികള്‍ ഷാരൂഖിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തി. വിമാനത്തില്‍ നിന്നിറങ്ങുമ്പോഴും കാറില്‍ കയറിയ ശേഷവും ഷാരൂഖ് ആരാധകരെ കൈവീശി അഭിവാദ്യം ചെയ്തു. തുടര്‍ന്ന് ഷാരൂഖ് താമസ സ്ഥലമായ ലേ മെര്‍ഡിയന്‍ ഹോട്ടലിലേക്ക് തിരിച്ചു. വൈകിട്ട് നാല് മണിക്കാണ് കൊച്ചി-കോല്‍ക്കത്ത മത്സരം.

കോല്‍ക്കത്തയുമായുള്ള ആദ്യമത്സരത്തില്‍ കൊച്ചിക്കായിരുന്നു വിജയം. ഐ.പി.എല്‍ വേദിയിലെ സ്ഥിരം സാന്നിധ്യവും കടുത്ത ക്രിക്കറ്റ് ആരാധകനുമാണ് ഷാരൂഖ്.