ദേശീയ അവാര്‍ഡ് നേടിയ ആദാമിന്റെ മകന്‍ അബുവിന്റെ ഹിന്ദിറീമേക്കില്‍ ഷാരൂഖ്ഖാന്‍ നായകനാവുമെന്ന് റിപ്പോര്‍ട്ടുകള്‍. ആദാമിന്റെ മകന്‍ അബുവില്‍ സലിംകുമാര്‍ അവതരിപ്പിച്ച നായകവേഷം ഹിന്ദിയില്‍ ഷാരൂഖ് അവതരിപ്പിക്കുമെന്ന അഭ്യൂഹമാണ് ശക്തമായിട്ടുള്ളത്.

ബോളിവുഡിലെ മുന്‍നിര സംവിധായകരിലൊരാളായ കരണ്‍ ജോഹറാണ് ആദാമിന്റെ മകന്‍ അബുവിന്റെ ഹിന്ദി റീമേക്കിന് പിന്നില്‍. ചിത്രം സലിംഅഹമ്മദ് തന്നെ സംവിധാനം ചെയ്യുമെന്നാണ് വിവരം.കരണ്‍ ഷാരൂഖിന്റെ അടുത്ത സുഹൃത്തായതിനാലും, ചിത്രത്തിന്റെ ബിസിനസും ഷാരൂഖിന് മികച്ച വേഷവും ഒരുമിച്ച് ഉറപ്പാക്കാമെന്നതിനാലുമാണ് ഈ നീക്കമെന്നാണ് വിവരം.

സറീനാ വഹാബ് തന്നെയാണ് അബുവിന്റെ ഭാര്യ വേഷത്തിലെത്തുക.

ചിത്രത്തിന്റെ സംവിധായകന്‍ സലിം അഹമ്മദാണ് ചിത്രം ഹിന്ദിയില്‍ റീമേക്ക് ചെയ്യുന്നുണ്ടെന്ന് അറിയിച്ചത്. ഇതിനായി കരണ്‍ ജോഹര്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം വിവാദക്കുരുക്കില്‍ റിലീസിംങ് തടയപ്പെട്ട ഈ ചിത്രം ഈ മാസം പകുതിയോടെ തിയ്യേറ്ററിലെത്തുമെന്നും സംവിധായകന്‍ പറഞ്ഞു.