Categories

ഡോണ്‍ 2യില്‍ ന്യൂ ഷാരൂഖ്

ബോളിവുഡിലെ കിങ് ഖാന്റെ ഡോണ്‍, ഡോണ്‍ 2 ആയെത്തുന്നത് ആരാധകര്‍ക്ക് ഒരു പുതിയ ലുക്ക് സമ്മാനിച്ചുകൊണ്ടാണ്. ഷാരൂഖിന്റെ പരമ്പരാഗത ലുക്കില്‍ നിന്നും വ്യത്യസ്തമായ ഈ ലുക്ക് ഇതിനോടകം തന്നെ ജനശ്രദ്ധ നേടിക്കഴിഞ്ഞു.

നീളന്‍ മുടി മുഖത്ത് അലക്ഷ്യമായിട്ട് വലതുകൈയില്‍ ഡി എന്ന ടാറ്റൂവുമായി പുറത്തുവന്ന ഷാരൂഖിന്റെ പരുക്കന്‍ മുഖഭാവങ്ങളിലുള്ള ഡോണ്‍ സ്റ്റില്ലുകള്‍ ഇന്റര്‍നെറ്റില്‍ സുലഭമായി കഴിഞ്ഞു. ഡോണ്‍ 2 സ്റ്റില്‍ കാണാന്‍ വേണ്ടി മാത്രം നെറ്റ് നോക്കുന്ന പലരുമുണ്ട്.

ബെര്‍ലിനിലും മലേഷ്യയിലുമായി ഷൂട്ടിങ് തുടങ്ങുന്ന ഡോണ്‍ 2 വിന്റെ ചിത്രീകരണം പൂര്‍ത്തിയാവാറായി. ഡോണില്‍ നിന്നും തികച്ചും വ്യത്യസ്തമായി ഡോണ്‍ 2 തിയ്യേറ്ററുകളിലെത്തിക്കാനാണ് സംവിധായകന്‍ ഫര്‍ഹാന്‍ അക്തറിന്റെ നീക്കം.

ഷാരൂഖിന്റെ മറ്റൊരു ചിത്രമായ രാ വണ്‍ ദീപാവലിക്ക് തിയ്യേറ്ററിലെത്തും. ഡോണ്‍ 2 ക്രിസ്മസിനാവും പ്രദര്‍ശനത്തിനെത്തുക.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.