കൊച്ചി : ശരണ്യ മോഹനും ഭഗത് മാനുവലും നായിക നായകന്‍മാരാകുന്ന ‘പേരിനൊരു മകന്‍ ‘ ചിത്രീകരണത്തിനൊരുങ്ങുന്നു. ജസാദ് പ്രൊഡക്ഷന്റെ ബാനറില്‍ തമ്പി അബ്രഹാം നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിനു ആന്റണിയാണ്. ചിത്രത്തിന്റെ പൂജ കൊച്ചിയില്‍ നടന്നു.

അനിയത്തി പ്രാവ് എന്ന ചിത്രത്തിലൂടെ ബാലതാരമായി മലയാളത്തിലെത്തിയ ശരണ്യ തമിഴിലെയും തെലുങ്കിലെയും തിരക്കുള്ള താരമായി മാറിക്കഴിഞ്ഞു. ഓസ്തി, വേലായുധം തുടങ്ങിയ ശരണ്യയുടെ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ ഹിറ്റായിരുന്നു. ചിത്രത്തിലെ ശരണ്യയുടെ വേഷവും ശ്രദ്ധിക്കപ്പെട്ടു.

Subscribe Us:

മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ ഭഗതാണ് പേരിനൊരുമകനിലെ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. ഇന്നസെന്റ്, സുരാജ് വെഞ്ഞാറം മൂട്, ഗിന്നസ് പക്രു, ടിനിടോം, വിനീത് കുമാര്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നുണ്ട.

Malayalam News

Kerala News In English