ഷാര്‍ജ മാട്ടൂര്‍ കൂട്ടായ്മ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍വെച്ച് ഇഫ്താര്‍ സംഗമം നടത്തി. ‘ഈ റമളാനില്‍ നിങ്ങളുടെ സ്‌നേഹം കൂട്ടായ്മയിലൂടെ പങ്കുവെക്കൂ’ എന്ന ആശയവുമായി മാട്ടൂല്‍ ഗ്രാമവാസികളും കുടുംബാംഗങ്ങളും മത രാഷ്ട്രീയ സാംസ്‌കാരിക രംഗത്തുള്ളവരും ഇഫ്താര്‍ സംഗമത്തില്‍ ഒത്തുചേര്‍ന്നു.

Ads By Google

മാട്ടൂര്‍ കൂട്ടായ്മ നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനത്തെക്കുറിച്ച് പ്രസിഡന്റ് യു.കെ മുസ്തഫ വിശദീകരിച്ചു. മനാഫ്, എ.പി സക്കറിയ, എ.സി ഇഖ്ബാല്‍ അഹ്മദ്, എ.പി യഹ്യ, അബ്ദുള്ളക്കുട്ടി, പി.പി സിറാജ്, സി.വി അമീര്‍ അലി, സി.പി ഖാലിദ്, എം. ഷെരീഫ്, എം. അഷ്‌റഫ്, സമീര്‍, ഇ.എം അസീബ്, വി.പി.കെ മുഹമ്മദലി, വി.പി.എം കുഞ്ഞഹമ്മദ്, സി. ഉമ്മര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.