ഷാര്‍ജ: ടാക്‌സി യാത്രാ നിരക്ക് മിനിമം 10 ദിര്‍ഹമായി വര്‍ദ്ദിപ്പിക്കാന്‍ തീരുമാനിച്ചതായി ഷാര്‍ജ പബ്ലിക് ട്രാന്‍സ്‌പോര്‍ട് വിഭാഗം അറിയിച്ചു. ഇപ്പോഴിത് 7 ദിര്‍ഹമാണ്. സെപ്റ്റംബര്‍ ഒന്നു മുതലായിരിക്കും പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരിക. ഇതനുസരിച്ച് ഇനി മുതല്‍ ഓരോ 620 മീറ്റര്‍ യാത്രക്കും ഒരു ദിര്‍ഹം എന്നതായിരിക്കും പുതുക്കിയ യാതാ നിരക്ക്.

വിവിധ ടാക്‌സി കമ്പനികളില്‍ നിന്നുള്ള സമ്മര്‍ദത്തെ തുടര്‍ന്നാണു ഇത്തരമൊരു തീരുമാനമെന്നറിയുന്നു. പെട്രോള്‍ വില വര്‍ധിച്ച സാഹചര്യത്തില്‍ ടാക്‌സി കമ്പനികളുടെ ആഭ്യര്‍ത്തന മാനിച്ചാണു മിനിമം ചാര്‍ജ് സംവിധാനവും വര്‍ധനവും വരുത്തിയതെന്ന് ഷാര്‍ജ പബ്ലിക് ട്രാാന്‍സ്‌പോര്‍ട്ട് വിഭാഗം തലവന്‍ അബ്ദുല്ല അല്‍ സാരി പറഞ്ഞു. ഈ വര്‍ഷം ഇതു രണ്ടാം തവണയാണു എമിറേറ്റില്‍ ടാക്‌സി നിരക്കില്‍ വര്‍ധനവുണ്ടാകുന്നത്.

പെട്രോള്‍ വിലയിലുണ്ടായ വില വര്‍ധനവ് ജന ജീവിതത്തെ ബാധിച്ച് തുടങ്ങിയതിന്റെ പ്രത്യക്ഷ ഉദാഹരണമായാണു ടാക്‌സി നിരക്കിലെ വര്‍ധനവ് വിലയിരുത്തപ്പെടുന്നത്. അതെ സമയം പൊതുവെ യാത്രക്കാരെ കിട്ടാന്‍ ഏറെ ബുദ്ധിമുട്ടുന്ന ഷാര്‍ജയിലെ ടാക്‌സി െ്രെഡവര്‍മാര്‍ ഈ നിരക്ക് വര്‍ധനവ് ഭയപ്പാട് സൃഷ്ടിച്ചിട്ടുണ്ട്. ഇതോടെ കൂടുതല്‍ പേര്‍ പബ്ലിക് ബസ് സര്‍വീസുകളെ ആശ്രയിക്കുമെന്നാണു ഇവര്‍ വിലയിരുത്തുന്നത്. ഈ വര്‍ഷം ആദ്യ പാതത്തില്‍ ഷാര്‍ജ പബ്ലിക് ബസ് സര്‍വീസുകളിലെ യാത്രക്കാരുടെ എണ്ണം പത്ത് ശതമാനം വര്‍ധിച്ച് മൂന്നര മില്ല്യണായി ഉയര്‍ന്നുവെന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു.