Administrator
Administrator
ഷാര്‍ജ വോളിബോള്‍: ദുബൈ ഡ്യൂട്ടി ഫ്രീ ജേതാക്കള്‍
Administrator
Saturday 27th August 2011 12:48pm

sharjah-volly

കെ. വി. എ. ഷുക്കൂര്‍
ഷാര്‍ജ: ഇന്ത്യന്‍ അസോസിയേഷന്‍ സ്‌പോര്‍ട്‌സ് കമ്മിറ്റി സംഘടിപ്പിച്ച റമസാന്‍ വോളിബോള്‍ ടൂര്‍ണ്ണമെന്റ് ഫൈനലില്‍ ദുബൈ ഡ്യൂട്ടി ഫ്രീ ടീം ജേതാക്കളായി. ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ ആര്‍. എ. കെ. ഡ്യൂട്ടി ഫ്രീ ടീമിനെ 3-1 ന് പരാജയപ്പെടുത്തിയാണ് ദുബൈ ഡ്യൂട്ടി ഫ്രീ വിജയ കപ്പ് കരസ്ഥമാക്കിയത്. ഈ മാസം 20 ന് ആരംഭിച്ച വോളിബോള്‍ ടൂര്‍ണ്ണമെന്റില്‍ വ്യാഴാഴ്ച്ച രാത്രി 10 മണിയോടെ തുടങ്ങിയ ഫൈനല്‍ മത്സരത്തിനു സാക്ഷികളാവാന്‍ മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് സ്ത്രീകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ ആവേശഭരിതരായി സ്‌കൂള്‍ ഗൗണ്ടില്‍ നിലയുറപ്പിച്ചിരുന്നു.

ജേതാക്കളായ ദുബൈ ഡ്യൂട്ടി ഫ്രീക്ക് വൈസ് പ്രസിഡണ്ട് എം. എച്ച്. ബദറുദ്ദീന്‍, റണ്ണര്‍ അപ്പ് ആര്‍. എ. കെ ക്ക് ജന. സെക്രട്ടറി നിസാര്‍ തളങ്കര എന്നിവര്‍ ട്രോഫികളും ട്രഷറര്‍ ദിലീപ് ക്യാഷ് െ്രെപസും വിതരണം ചെയ്തു.

നിരവധി കലാകായിക പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്ന ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജക്ക് റമസാനില്‍ ഇത്തരമൊരു മത്സരം സംഘടിപ്പിക്കാനും വിജയിപ്പിക്കാനും കഴിഞ്ഞതില്‍ ഏറെ അഭിമാനവും സന്തോഷവുമുണ്ടെന്ന് അസോസിയേഷന്‍ പ്രസിഡന്റ് കെ. ബാലകൃഷ്ണന്‍, സ്‌പോര്‍ട്‌സ് കമ്മിറ്റി കണ്‍വീനര്‍ മനോജ് വര്‍ഗീസ്, കോ. ഓഡിനേറ്റര്‍ ബിജുസോമന്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.

ഫൈനലില്‍ മത്സരിച്ച ടീമുകള്‍ക്ക് പുറമേ ഇന്ത്യന്‍ എക്കോസ്, മാസ് ഷാര്‍ജ, എന്‍. ആര്‍. ഐ ഫ്രന്റ്‌സ്, വൈ. എം. എ. ഷാര്‍ജ, വിഷന്‍ സേഫ്റ്റി, ഐ. എസ്. സി. അല്‍ ഐന്‍, ഫ്‌ളോറല്‍ ട്രേഡിംഗ് തുടങ്ങിയ ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്.

Advertisement