കൊച്ചി: ഷാര്‍ജയിലേക്ക് പെണ്‍കുട്ടികളെ കടത്തിയ കേസിലെ പ്രധാന പ്രതി പൊലീസില്‍ കീഴടങ്ങി. പ്രതി സൗദയാണ് പത്തനം തിട്ട പോലീസില്‍ കീഴടങ്ങിയത്. സൗദയുടെ മകള്‍ ഷഹിയയെ മെയ് രണ്ടിന് പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

എമിഗ്രേഷന്‍ നിയമങ്ങളുടെ ലംഘനം, സ്ത്രീകളെ വിദേശത്തേക്ക് കടത്തല്‍ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെയുള്ളത്.

ഒരു വര്‍ഷമായി തുടരുന്ന കേസില്‍ സൗദ ഹൈക്കാടതിയില്‍ നിന്ന് നേരത്തെ ജാമ്യമെടുത്തിരുന്നു. ജാമ്യാ കലാവധി അവസാനിച്ചത്തോടെയാണ് അഭിഭാഷകരോടൊപ്പമെത്തി പത്തു മണിയോടെ സൗദ പൊലീസില്‍ കീഴടങ്ങിയത്. ജോലിവാഗ്ദാനം ചെയ്ത മുന്നൂറോളം പെണ്‍കുട്ടികളെ ഇവര്‍ വിദേശത്തെത്തിച്ച് പെണ്‍വാണിഭസംഘത്തിനു കൈമാറിയിരുന്നു.

ഇവരില്‍നിന്നും രക്ഷപ്പെട്ടെത്തിയ യുവതിയാണ് കോടതിയില്‍ പരാതി കൊടുത്തത്. കൊല്ലം സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി അജിത്തിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് പ്രതിയെ കൈമാറി. രണ്ടും മൂന്നും പ്രതികള്‍ നേരത്തെ കീഴടങ്ങിയിരുന്നു.