ഷാര്‍ജ: അഡ്‌നോക് പെട്രോള്‍ സ്‌റെഷനുകളില്‍ തൊഴിലാളികളെ അടിയന്തിര സാഹചര്യങ്ങള്‍ നേരിടാന്‍ പ്രാപ്തരാക്കുന്നതിന്റെ ഭാഗമായി മൊക്ഡ്രില്‍ സംഘടിപ്പിച്ചു. ഷാര്‍ജ പോലീസിന്റെയും സിവില്‍ ഡിഫന്‍സിന്റെയും സഹകരണത്തോടെ അല്‍ മിര്‍ഗാബ് പെട്രോള്‍ സ്‌റ്റേഷനിലായിരുന്നു ആദ്യ പരിപാടി.

തീ പിടിത്തം പോലുള്ള സാഹചര്യങ്ങള്‍ എങ്ങനെ നേരിടണമെന്ന് സിവില്‍ ഡിഫന്‍സിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തൊഴിലാളികള്‍ക്ക് വിശദീകരിച്ചു. പോലീസ് ഹെഡ് ക്വാട്ടേഴ്‌സ് ഓപറേഷന്‍സ് വിഭാഗം മേധാവി കേണല്‍ അബ്ദുള്ള ഗാനം അല്‍ മുഹിരിയും ഷാര്‍ജ പൊലീസിലെയും അഡ്‌നോക് ഡിസ്ട്രിബ്യൂഷന്‍ റീടെയില്‍ സെയില്‍സിലെും ഉയര്‍ന്ന ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. പതിനാറോളം സ്‌റ്റെഷനുകളില്‍ ഒരു മാസത്തിനകം സമാന രീതിയില്‍ മൊക്ഡ്രില്‍ അവതരിപ്പിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്.