ഷാര്‍ജ-മാട്ടൂര്‍ കൂട്ടായ്മ 3 ാം വാര്‍ഷികത്തോടനുബന്ധിച്ച് സുവനീര്‍ പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായി സൃഷ്ടികള്‍ ക്ഷണിക്കുന്നു. കഴിഞ്ഞുപോയ കാലത്തിന്റെ ഓര്‍മകള്‍ നിലനിര്‍ത്തുക, വായിക്കുക, അറിയുക എന്ന ഉദ്ദേശ്യത്തോടെ വിദ്യാഭ്യാസം, ആരോഗ്യം സമകാലികം, കഥ, കവിത, പാചകം, നുറുങ്ങ്, കാര്‍ട്ടൂണ്‍, കുട്ടികളുടെ ചിത്രരചന, ലേഖനങ്ങള്‍ തുടങ്ങിയവ ക്ഷണിക്കുന്നു. താല്‍പര്യമുള്ളവര്‍ സെപ്റ്റംബര്‍ 25ന് മുമ്പായി iqbal2396@gmail.com  എന്ന മെയിലിലേക്കോ, എഡിറ്റര്‍, എ.സി ഇഖ്ബാല്‍ അഹമ്മദ്, പി.ബി നമ്പര്‍ 2396 ഷാര്‍ജ എന്ന വിലാസത്തിലോ അയക്കുക. കൂടുതല്‍ വിവരങ്ങള്‍ അബ്ദുള്ളക്കുട്ടിയസ്സന്‍ 0507724199 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Ads By Google

പ്രസ്തുത യോഗത്തില്‍ പ്രസിഡന്റ് യു.കെ മുസ്തഫ അധ്യക്ഷത വഹിച്ചു. എ.പി യഹിയ, സി.വി അമീര്‍അലി, എ.സി ഇഖ്ബാല്‍ അഹമ്മദ്, അബ്ദുള്ളകുട്ടിയസ്സന്‍, എ.വി സമീര്‍, എം. അഷ്‌റഫ്, എ.പി അബ്ദുള്ള, മനാഫ് തുടങ്ങിയവര്‍ സംബന്ധിച്ചു. ഷെരീഫ് സ്വാഗതവും പി.പി സിറാജ് നന്ദിയും പറഞ്ഞു.