ഇന്ത്യന്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഒരു മാസക്കാലമായി ഷാര്‍ജയില്‍ നടക്കുന്ന സാഹിത്യോത്സവത്തിന്റെ സമാപനവും മഹാകവി പി. സ്മാരക ട്രസ്റ്റിന്റെ 15 ആമത് അവാര്‍ഡുദാനവും പി. അനുസ്മരണവും നടന്നു. ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ കമ്യൂണിറ്റി ഹാളില്‍ രാവിലെ 10 ന് കവിയരങ്ങ് ഉച്ചക്ക് ഡോ. എ.കെ. നമ്പ്യാര്‍ നയിക്കുന്ന ‘പി. കവിതകളിലൂടെ’ എന്ന പരിപാടിയും അരങ്ങേറി.

വൈകിട്ട് ഏഴിന് പൊതുസമ്മേളനവും പുരസ്‌കാര ദാനവും ഡോക്ടര്‍ സുകുമാര്‍ അഴീകോട് ഉത്ഘാടനം ചെയ്തു.പ്രഭാവര്‍മ പുരസ്‌കാര ജേതാവിനെ പരിചയപ്പെടുത്തി. ഏറ്റുമാന്നൂര്‍ സോമദാസന്‍ ,ഡോ. എ.കെ. നമ്പ്യാര്‍ ,രവീന്ദ്രന്‍ നായര്‍, അംബികാസുതന്‍ മാങ്ങാട്, പ്രഭാവര്‍മ്മ, റോസ് മേരി, ശിഹാബുദ്ദീന്‍ പൊയ്ത്തും കടവ് തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ പങ്കെടുത്തു സംസാരിച്ചു . പി. കവിതകളുടെ ദൃശ്യാവിഷ്‌കാരം, ചിത്രീകരണങ്ങള്‍ തുടങ്ങിയവയും അരങ്ങേറി.