റ­ഷീ­ദ് പു­ന്ന­ശ്ശേരി

ഷാര്‍­ജ: ഷാര്‍­ജ­യിലെ വൈദ്യുത പ്രതിസന്ധിക്ക് 2 രക്തസാക്ഷികള്‍ കൂടി. വ്യാവസായിക മേഖലയില്‍ കഴിഞ്ഞ ദിവസം ജനറേറ്ററില്‍ നിന്നുള്ള വിഷപ്പുക ശ്വസിച്ച് 2തൊഴിലാളികള്‍ മരിച്ചതായി ഷാര്‍ജ പോലീസ് സ്ഥിരീകരിച്ചു.

വ്യവസായിക മേഖലയില്‍ കഴിഞ്ഞ ആഴ്ച്ച തുടര്‍ച്ചയായ് മൂന്ന് ദിവസത്തോളം വൈദ്യുതി മുടങ്ങിയിരുന്നു. പവര്‍ കട്ട് തുടര്‍ കഥയായ സാഹചര്യത്തില്‍ ഇവിടത്തെ കമ്പനികളും താമസക്കാരില്‍ പലരും ബദല്‍ സംവിധാനമെന്ന നിലയിലാണു ജനറേറ്ററുകളെ ആശ്രയിച്ചിരുന്ന­ത്.

താമസ സ്ഥലത്ത് ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ച് കിടന്നുറങ്ങുകയായിരുന്നവരാണു വിഷപ്പുക ശ്വസിച്ച് അവശ നിലയിലാവുകയും, പോലീസും ആമ്പുലന്‍സും എത്തുമ്പൊഴേക്കും മരണത്തിനു കീഴടങ്ങുകയും ചെയ്തത്. ശ്വാസ തടസ്സവും ഛര്‍ദ്ദിയും അനുഭവപ്പെട്ടാണു മരണം സംഭവിച്ചതെന്ന് പോലീസ് അറിയിച്ചു. കടുത്ത ചൂടില്‍ വിശ്രമിക്കാനിടം ലഭിക്കാത്തതിനെ തുടര്‍ന്ന് സൂര്യാഘാതമേറ്റ് 2 പേര്‍ മരിച്ചതായി നേരത്തെ റിപ്പോര്‍­ട്ടു­ണ്ടാ­യി­രുന്നു.

വ്യാവസായിക മേഘലയില്‍ വീണ്ടും വൈദ്യുത തടസ്സമുണ്ടായതോടെ ഇവിടെ വര്‍ഷങ്ങളായി വ്യവസായ ശാലകള്‍ നടത്തുന്നവര്‍ പലരും സമീപ എമിറേറ്റുകളിലേക്ക് മാറാനുള്ള ഒരുക്കത്തിലാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. എമിറേറ്റിലെ താമസക്കാരില്‍ ണല്ലോരു പങ്കും ഇതിനകം തന്നെ താമസക്കരാറുകള്‍ അവസാനിപ്പിച്ച് മറ്റിടങ്ങള്‍ തേടിയിരിക്കുക­യാ­ണ്.

മീറ്റര്‍ ചാര്‍ജിനത്തില്‍ മാത്രം മാസത്തില്‍ 70 ദിര്‍ഹമാണു ഉപഭോക്താക്കളില്‍ നിന്നു ‘സേവ’ ഈടാക്കു­ന്നത്. താരിഫ് നിരക്കുകള്‍ മറ്റ് എമിറേറ്റുകളെക്കാള്‍ ഏറെ കൂടുതലാണെന്ന് മാത്രമല്ല നിശ്ചിത സംഖ്യ ഡപോസിറ്റായി നല്‍കുകയും വേണം. ഇത്തരം കടുത്ത നിബന്ധനകള്‍ മറ്റിടങ്ങളിലില്ലെന്നതും സേവനങ്ങള്‍ കൂടുതല്‍ സുതാര്യമാണെന്നതും ആളികളെ സമേീപ ദേശങ്ങളിലേക്ക് ആഘര്‍ഷി­ക്കു­ക­യാണ്.