Categories

ഷാര്‍ജയില്‍ കെട്ടിടം തകര്‍ന്ന് ആറു പേര്‍ക്ക് പരിക്ക്

sharjah-accident
ഷാര്‍ജസിറ്റി (യു.എ.ഇ): ഷാര്‍ജ നഗരസഭയില്‍ അബു ഷാഗാര പ്രദേശത്ത് നിര്‍മ്മാണത്തിലിരുന്ന പാര്‍ക്കിങ് കെട്ടിട സമുച്ചയം തകര്‍ന്നുവീണ് ആറു തൊഴിലാളികള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ രണ്ടു പേരുടെ നില ഗുരുതരമാണെന്ന് ഷാര്‍ജ പോലീസ് ഡയരക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ഹുമൈദ് അല്‍ ഹുദൈദി അറിയിച്ചു. പരിക്കറ്റവരെ കുവൈത്ത് ആശുപത്രിയിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിന്റെ യഥാര്‍ഥ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല.

ഉച്ചഭക്ഷണത്തുശേഷം കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ തൊഴിലാളികള്‍ വിശ്രമിക്കുന്ന സമയത്തായിരുന്നുഅപകടം. പരിക്കേറ്റവരില്‍ മലയാളികളുണ്ടോ എന്ന് അറിവായിട്ടില്ല. കെട്ടിടം എഞ്ചിനീയറെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.