എഡിറ്റര്‍
എഡിറ്റര്‍
പതിനഞ്ചാമത് ഷാര്‍ജ പൈതൃകമേള നാളെ ആരംഭിക്കും
എഡിറ്റര്‍
Monday 3rd April 2017 11:13pm

ദുബായ്: പതിനഞ്ചാമത് ഷാര്‍ജ പൈതൃകമേളയ്ക്ക് നാളെ തുടക്കമാകും. ‘പൈതൃകം-ഘടനയും ഭാവവും’ എന്ന പ്രമേയത്തിലൂന്നിയാണ് പൈതൃകമേള നടക്കുന്നത്. ഷാര്‍ജ ഇന്‍സ്റ്റിറ്റിയുട്ട് ഫോര്‍ ഹെറിറ്റേജിന്റെയും ഷാര്‍ജ ഹെറിറ്റേജ് ഡേയ്‌സ് ഹൈയര്‍ കമ്മിറ്റിയുടെയും ചെയര്‍മാന്‍ അബ്ദുല്‍ അസീസ് അല്‍ മുസല്ലം നാളെ വൈകീട്ട് നാല് മണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.

ഷാര്‍ജ റോളയിലെ കള്‍ച്ചര്‍ ഹെറിറ്റേജ് ഇവന്റ്‌സ് സെന്ററിലാണ് മേള നടക്കുന്നത്. രാജ്യത്തിന്റെ പൈതൃകം ലോകത്തിന് മുന്‍പില്‍ ഉയര്‍ത്തിക്കാണിക്കുക എന്നതാണ് മേളയുടെ ലക്ഷ്യം. പരിപാടിയില്‍ 31 രാജ്യങ്ങള്‍ പങ്കെടുക്കും.


Also Read: ‘നീ ഇപ്പോ ഫീല്‍ഡില്‍ ഇറങ്ങിയോ?’; പീഡനത്തിനിരയായ 12 കാരിയെ എ.എസ്.ഐ അധിക്ഷേപിച്ചതായി പരാതി


യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയമായ ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ രക്ഷാകര്‍തൃത്വത്തില്‍ നടക്കുന്ന പരിപാടിയില്‍ ലോക പൈതൃകവും സംസ്‌കാരവും സംരക്ഷിപ്പെടേണ്ടതിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്ന പൈതൃക പ്രദര്‍ശനം, പരമ്പരാഗത കലാപരിപാടികള്‍, ശില്‍പശാലകള്‍, സെമിനാറുകള്‍ തുടങ്ങിയ പരിപാടികള്‍ അരങ്ങേറും.

സമൂഹ മാധ്യമ കഫെ, അല്‍ മവ്‌റൂത്ത് ലൈബ്രറി, പുരാതന പൈതൃക മുദ്രകള്‍, കരകൗശല വസ്തുക്കള്‍, നാടന്‍ കഥകള്‍, പൈതൃക രംഗത്തെ 20 വിദഗ്ധര്‍ പങ്കെടുക്കുന്ന കള്‍ചറല്‍ കഫെ എന്നീ പരിപാടികള്‍ മേളയുടെ ഭാഗമായി നടക്കും.

Advertisement