ഷാര്‍ജ: ഇവനാണ് പുലി.വെറും പുലിയല്ല സാക്ഷാല്‍ പുള്ളിപ്പുലി.കാട്ടിലെ പുലി ‘നാട്ടില്‍ ഇറങ്ങിയ’കഥകള്‍ നമുക്ക് സുപരിചിതമാണ്.എന്നാല്‍ പുലി മരുഭൂമിയിലെ മഹാ നഗരം ചുറ്റി ക്കാനനിരങ്ങിയത് ഇതാദ്യമായിരിക്കും. തെരുവിലിറങ്ങിയ പുള്ളിപ്പുലി പരിസരവാസികളെ പരിഭ്രാന്തിയിലാഴ്ത്തി .

കഴിഞ്ഞ ദിവസം ഉച്ചക്ക് റാടിസന്‍ ഹോടലിനടുത്താണ് പരിസരവാസികള്‍ ‘ഇമ്മിണി ബല്ല്യ പൂച്ചയെ കണ്ടത്’. കൗതുകം തോന്നി പലരും പിന്നാലെ കൂടി നോക്കിയപ്പോഴാണ് ‘പുള്ളി’ ആള് പുലിയാണെന്ന് മനസ്സിലായത്.

ഹോടലിനു പിറകിലെ ഖാലിദ് ലഗൂണ്‍ നീന്തിക്കടന്നാനു പുലി എത്തിയതെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്. നഗര കാഴ്ചകളും കണ്ടു സാവധാനം മുന്നോട്ട് നടന്ന പുലിയെ കാണാന്‍ നൂറു കണക്കിനാളുകള്‍ കൂടിയതോടെ പൊലീസിനു തലവേദനയായി. ഉദ്ദേശം രണ്ടു വയസ്സുള്ള പുലി പൂര്‍ണ ആരോഗ്യവാനുമായിരുന്നു.

പ്രദേശമാകെ വളഞ്ഞാണ് പോലീസ് പുലിയെ കുടുക്കാനുള്ള ‘ഓപറേഷന്‍ ‘ പ്ലാന്‍ ചെയ്തത്. ഏതോ വീട്ടില്‍ മനുഷ്യരുമായി ഇടപഴകി ജീവിച്ചത് കൊണ്ടാകണം പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്നെത്തിയ ഉദഗ്യോസ്ഥര്‍ക്ക് പത്ത് നിമിഷത്തെ ശ്രമം കൊണ്ട് പുലിയെ കീഴടക്കാനായത്. ഇത്തരം വന്യ ജീവികളെ വീട്ടില്‍ വളര്‍ത്തുന്നതിനെതിരെ മന്ത്രാലയാലയം പലതവണ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്