മുംബൈ: ക്ലോസിങിന് ഒരു മണിക്കൂര്‍ മുമ്പ് വില്‍പ്പന സമ്മര്‍ദ്ദം പ്രകടമായിരുന്നെങ്കിലും സെന്‍സെക്‌സും നിഫ്റ്റിയും ലാഭത്തില്‍ ക്ലോസ് ചെയ്തു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 137.26 പോയിന്റ് നേട്ടത്തില്‍ 20303.12ലും നിഫ്റ്റി 39.75 ലാഭത്തില്‍ 6105.80ലുമാണ് ക്ലോസ് ചെയ്തത്.

മികച്ച രണ്ടാം പാദ ഫലങ്ങള്‍ പുറത്തുവരുന്നതും കോള്‍ ഇന്ത്യ ഐ.പി.ഒയുടെ വില്‍പ്പന നടപടികള്‍ പൂര്‍ത്തിയായതും ആഗോളവിപണിയില്‍ നിന്നുള്ള അനൂകൂല ഘടകങ്ങളും ചേര്‍ന്നാണ് ഈ മുന്നേറ്റം സമ്മാനിച്ചത്. 20199.73 പോയിന്റില്‍ വില്‍പ്പന തുടങ്ങിയ സെന്‍സെക്‌സ് 286.44 പോയിന്റുയര്‍ന്ന് ഇന്‍ട്രാഡേയില്‍ 20452.3 പോയിന്റ് വരെയെത്തിയിരുന്നു.

എം.എം ഫിന്‍ സെര്‍വീസ്, ഐ,ആര്‍.ബി ഇന്‍ഫ്രാസ്ട്രക്ചര്‍, ശ്രീ രേണുകാ ഷുഗേഴ്‌സ്, സെന്‍ട്രല്‍ ബാങ്ക്, എം.ടി.എന്‍.എല്‍ കമ്പനികളാണ് ഇന്നു ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. ഏറെ നഷ്ടമുണ്ടായത് ഐ.ടി, എഫ്.എം.സി.ജി മേഖലയിലാണ്.

പെട്രോനെറ്റ് എല്‍.എന്‍.ജി, വിപ്രോ, പിരമല്‍ ഹെല്‍ത്ത് കെയര്‍, മുണ്ട്ര പോര്‍ട്ട്, ബാങ്ക് ഓഫ് ഇന്ത്യ ഓഹരികളൂടെ മൂല്യത്തിലാണ് ഇന്ന് ഏറെ കുറവുണ്ടായത്.
ഹിന്ദുസ്ഥാന്‍ യൂനിലിവര്‍ കമ്പനി രണ്ടാം പാദത്തില്‍ ഏറ്റവും മികച്ച പ്രവര്‍ത്തന റിപോര്‍ട്ട് പുറത്തുവിട്ടത് നിക്ഷേപകരുടെ ആത്മവിശ്വാസത്തിനു കരുത്തു കൂട്ടിയിട്ടുണ്ട്.

ഇതു കൂടാതെ ജി 20 സമ്മേളനവും ദക്ഷിണകൊറിയയില്‍ നടക്കുന്ന സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍മാരുടെയും ധനകാര്യമന്ത്രിമാരുടെയും ചര്‍ച്ചയും അവിടെ നിന്ന് പുറത്തുവരുന്ന ശുഭവാര്‍ത്തകളും വിപണിയെ ചെറിയതോതിലെങ്കിലും സ്വാധീനിച്ചുവെന്നുവേണം കരുതാന്‍. കൂടാതെ കയറ്റുമതിയുടെ കാര്യത്തില്‍ ഇന്ത്യ ഏറെ മെച്ചപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന ഏജന്‍സി റിപോര്‍ട്ടുകളും ശ്രദ്ധേയമായി.
യൂനിലിവര്‍ രണ്ടാം പാദത്തില്‍ 32 ശതമാനം വളര്‍ച്ചാനിരക്കാണ് സ്വന്തമാക്കിയിട്ടുള്ളത്.

നാളെ(ചൊവ്വ) രണ്ടാം പാദഫലം പുറത്തുവിടുന്ന പ്രമുഖ സ്ഥാപനങ്ങള്‍

Cetnral Bank of India
Dena Bank
Gujarat Alkalies and Chemicals
United Phosphorous
UtlraTech Cement
Television Eighteen
Tech Mahindra
Omnitech Infosolutions
NTPC
Marico

നാളെ വാങ്ങാവുന്ന ഓഹരികള്‍

ജി.ഐ.സി ഹൗസിങ്
കോസ്‌മോ ഫിലിംസ്
ഗുജറാത്ത് ആല്‍ക്കലി
കരൂര്‍ വൈശ്യ ബാങ്ക്
യൂഫ്‌ളെക്‌സ് ലിമിറ്റഡ്
പിപാവാവ് ഷിപ്‌യാര്‍ഡ്
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ,
ദേന ബാങ്ക്
ടുലിപ്