Categories

Headlines

സച്ചിന്റെ 10ാം നമ്പര്‍ ജേഴ്‌സി എന്തുകൊണ്ട് തനിക്ക്; കാരണം വെളിപ്പെടുത്തി ഷാര്‍ദുള്‍ ഠാക്കൂര്‍


കൊളംബോ: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ വിടപറഞ്ഞിട്ട് ഏകദേശം നാലു വര്‍ഷമായെങ്കിലും ഇന്നലെ ഇന്ത്യ- ലങ്ക മത്സരം കണ്ടവരെയെല്ലാം സച്ചിന്റെ ഓര്‍മ്മകള്‍ തേടിയെത്തിയിരുന്നു. എന്നാല്‍ അധികം വൈകാതെ തന്നെ ആരാധകരുടെ ഓര്‍മ്മകള്‍ പ്രതിഷേധത്തിലേക്കും വഴിമാറി.

സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ജേഴ്‌സി നമ്പറായ 10ാം മ്പറുമായി മറ്റൊരു താരം ഇന്ത്യന്‍ ടീമില്‍ അരങ്ങേറിയതായിരുന്നു ആരാധകരുടെ പ്രതിഷേധത്തിനു കാരണമായത്. ഇന്നലെ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച മുംബൈ താരം ഷാര്‍ദുള്‍ ഠാക്കൂറാണ് പത്താം നമ്പര്‍ ജഴ്‌സി വീണ്ടും കളത്തിലിറക്കിയത്.


Also Read: ‘എന്റെ സ്‌ക്രീന്‍ പൊട്ടിയ ഫോണ്‍ ഉപയോഗിച്ച് പോസ്റ്റു ചെയ്തതാണ് പുലിവാലയത്’ : നടിയുടെ പേരുവെളുപ്പെടുത്തിയതിനെക്കുറിച്ച് അജുവര്‍ഗീസ്


ഇന്ത്യന്‍ ക്രിക്കറ്റാരാധകരെ സംബന്ധിച്ചിടത്തോളം പത്തെന്നത് വെറുമൊരു സംഖ്യമാത്രമല്ല. ക്രിക്കറ്റ് ദൈവത്തിന്റെ ജേഴ്സി മറ്റ് താരങ്ങള്‍ക്കാര്‍ക്കും നല്‍കില്ലെന്ന് സച്ചിന്‍ വിരമിച്ചതിന് പിന്നാലെ ബി.സി.സി.ഐയും പറഞ്ഞിരുന്നു. എന്നാല്‍ ഇതെല്ലാം ലംഘിച്ചായിരുന്നു ഇന്നലത്തെ ഠാക്കൂറിന്റെ അരങ്ങേറ്റം.

ഒരോ താരം അരങ്ങേറ്റം കുറിക്കുമ്പോഴും നിറഞ്ഞ കൈയ്യടിയോടെ സ്വീകരിക്കുന്ന ഇന്ത്യന്‍ ആരാധകര്‍ ഠാക്കൂറിന്റെ അരങ്ങേറ്റത്തെ അത്രരസത്തോടെയല്ല സ്വീകരിച്ചത്. താരത്തിന്റെ ജേഴ്‌സിയെച്ചൊല്ലി രൂക്ഷവിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്.

Image result for shardul thakur

 

വിമര്‍ശനങ്ങള്‍ക്കൊടുവില്‍ താനെന്ത് കൊണ്ട് 10ാം നമ്പര്‍ തിരഞ്ഞെടുത്തെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഈ യുവ ബൗളര്‍. തന്റെ ജനന തീയ്യതിയുമായി ചേര്‍ന്ന് നില്‍ക്കുന്ന സംഖ്യയായതിനാലാണ് ഇതെന്നാണ് താരം പറയുന്നത്.


Dont Miss: മോദിപ്രഭാവം ഉണ്ടായിരുന്നു; കേരളത്തിലെ ഇടതുയുവാക്കള്‍ പോലും അതില്‍പ്പെട്ടെന്നും സി.പി.ഐ.എം നേതാവ്


‘പത്താം മാസമായ ഒക്ടോബറിലാണ് ഞാന്‍ ജനിച്ചത് 16-10-1991 എന്നതാണ് എന്റെ ജനന തീയതി. ജനിച്ച വര്‍ഷത്തിലെ സംഖ്യകള്‍ കൂട്ടുമ്പോഴും പത്താണ് ലഭിക്കുക’ താരം പറയുന്നു.

മത്സരത്തിനു മുന്‍പ് കോച്ച് രവി ശാസ്ത്രിയാണ് ഷാര്‍ദുള്‍ ഠാക്കൂറിനു ഡെബിറ്റ് ക്യാപ് നല്‍കിയത്. ഇന്ത്യയ്ക്കായി ഏകദിന ക്രിക്കറ്റില്‍ കളിക്കുന്ന 218ാമത്തെ താരമാണ് ഷാര്‍ദുള്‍. നാലാം ഏകദിനത്തില്‍ ഷാര്‍ദുള്‍ ഇന്ത്യയ്ക്കായി തന്റെ ആദ്യ വിക്കറ്റും നേടി.താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ