ന്യൂയോര്‍ക്ക്: മേനിയഴകിനൊപ്പം കളിയഴകും സമന്വയിച്ച വനിതാ ടെന്നീസിലെ ഗ്ലാമര്‍ താരം മറിയ ഷറപ്പോവ യു എസ് ഓപ്പണില്‍ നിന്ന് പുറത്തായി. മൂന്നാം റൗണ്ടില്‍ ഇറ്റലിയുടെ ഫഌവിയ പെനേറ്റയാണ് റഷ്യന്‍ സുന്ദരിക്കെതിരെ അട്ടിമറി വിജയം സ്വന്തമാക്കിയത്.

2006ലെ യു എസ് ഓപ്പണ്‍ ജേതാവായ ഷറപ്പോവയെ 6-3, 3-6, 6-4 എന്ന സ്‌കോറിനാണ് ഇരുപത്തി ആറാം സീഡായ പെനേറ്റ തോല്‍പ്പിച്ചത്. ഇവിടെ മൂന്നാം സീഡായിരുന്നു ഷറപ്പോവ. പതിമൂന്നാം സീഡായ ചൈനയുടെ പെങ് ഷുഹായിയുമായാണ് പെനേറ്റ ഇനി മത്സരിക്കുക.