എഡിറ്റര്‍
എഡിറ്റര്‍
ടെന്നീസ് സുന്ദരി ഷറപ്പോവ ഇനി ഷുഗര്‍പോവ
എഡിറ്റര്‍
Friday 31st August 2012 5:40pm


ഫേസ് ടു ഫേസ്/മരിയ ഷറപ്പോവ
മൊഴിമാറ്റം/ആര്യ പി. രാജന്‍


ടെന്നീസ് ക്വാര്‍ട്ടിലെ സുന്ദരിയായ താരങ്ങളില്‍ പേരെടുത്തുപറയാവുന്ന ഒരാളാണ് മരിയ ഷറപ്പോവ. ടെന്നീസ് കളത്തില്‍ മാത്രമായി ഒതുങ്ങാതെ ഫാഷനും മിനിസ്‌ക്രീന്‍ പരിപാടികളുമൊക്കെയായി ഷറപ്പോവ എന്നും തിരക്കില്‍ തന്നെയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ബിസിനസ് രംഗത്തേക്കും താരം ചുവട് വെച്ചിരിക്കുകയാണ്. സ്വന്തമായി ഒരു ചോക്ലേറ്റ് സംരഭം തുടങ്ങിക്കൊണ്ടാണ് ബിസിനസ് രംഗത്തേക്ക് താരം ആദ്യമായി ചുവട് വെപ്പ് നടത്തിയത്.

Ads By Google

ഇത്രനാളും ടെന്നീസ് കോര്‍ട്ടിലെ സൗന്ദര്യം ആസ്വദിച്ച ആരാധര്‍ക്ക് മുന്നില്‍ മധുരവുമായെത്തുന്നതിന്റെ ത്രില്ലിലാണ് ഷറപ്പോവ. ഷുഗര്‍പോവ എന്ന പേരിലാണ് താരം മിഠായികള്‍ ഇറക്കുന്നത്.  തന്റെ ബിസിനസ് സംരഭത്തെക്കുറിച്ചും കരിയറിനെ കുറിച്ചും താരം മനസ് തുറക്കുന്നു…

ഹാംടെന്‍ മാഗസിന്റെ കവര്‍പേജില്‍ വരാന്‍ പോകുന്നെന്ന് കേട്ടല്ലോ, അതിനായുള്ള ഒരുക്കങ്ങള്‍ എന്തൊക്കെയാണ് ?

അതെ ഹാംടെന്‍ മാഗസിന്റെ അടുത്ത കവര്‍പേജില്‍ ഞാനാണ് വരുന്നത്, അതില്‍ ഏറെ സന്തോഷമുണ്ട്, അതിനുവേണ്ടി ചില തയ്യാറെടുപ്പുകളൊക്കെ നടത്തിയിരുന്നു. പിന്നെ ഫോട്ടോ ഷൂട്ടും മറ്റുമൊക്കെയായി ഇപ്പോള്‍ തിരക്കിലാണ്. ന്യൂയോര്‍ക്ക് സിറ്റിയില്‍ വെച്ചാണ് ഷൂട്ടിങ് അധികവും നടന്നത്.

ന്യൂയോര്‍ക്ക് നഗരത്തില്‍ എന്തിനെയാണ് ഇഷ്ടപ്പെടുന്നത് ?

ആ നഗരത്തിന്റെ എനര്‍ജിയാണ് എനിയ്ക്ക് ഏറ്റവും ഇഷ്ടം. അവിടുത്തെ ആളുകളെയും എനിയ്ക്ക് ഏറെ ഇഷ്ടമാണ്. ന്യൂയോര്‍ക്ക് നഗരത്തിന് പല മുഖങ്ങളുണ്ട്. അതെല്ലാം നമ്മള്‍ കണ്ടിട്ടുണ്ടാവണമെന്നില്ല. യു.എസ് ഓപ്പണിനായി യു.എസില്‍ എത്തുമ്പോഴെല്ലാം ഞാന്‍ ന്യൂയോര്‍ക്കിലൂടെ കറങ്ങിനടക്കാറുണ്ട്. യു.എസ് ഓപ്പണില്‍ പല തവണ എനിയ്ക്ക് ചാമ്പ്യന്‍ഷിപ്പ് നേടാനായതും അവിടുത്തെ ആളുകളുടെ സപ്പോര്‍ട്ട് കൊണ്ടാണ്. എന്നെ ഒത്തിരി ഇഷ്ടപ്പെടുന്ന ആള്‍ക്കാര്‍ അവിടെയുണ്ട്, എന്റെ മത്സരം കാണാനായി എത്തുകയും എന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

പുതുതായി ഒരു ചോക്ലേറ്റ് കമ്പനി തുടങ്ങിയല്ലോ, എന്താണ് പറയാനുള്ളത് ?

എന്റെ ഒരുപാട് നാളുകളായുള്ള ആഗ്രഹമായിരുന്നു സ്വന്തമായി എന്തെങ്കിലും ബിസിനസ് തുടങ്ങണമെന്നത്. എന്ത് ബിസിനസ് ആണെങ്കിലും പണം മുടക്കാനും അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി സമയം കണ്ടെത്താനും ഞാന്‍ തയ്യാറായിരുന്നു. അങ്ങനെയിരിക്കെയാണ് ചോക്ലേറ്റ് കമ്പനി തുടങ്ങുന്നതിനെ കുറിച്ച് ആലോചന വരുന്നത്. ഏതാണ്ട് രണ്ട് വര്‍ഷം മുന്‍പ് തന്നെ പേരിനെ കുറിച്ച് ധാരണയിലെത്തിയിരുന്നു. പിന്നെ അതിന്റെ വര്‍ക്കും മറ്റുപരിപാടികളുമായി സമയം പോയി. ആളുകള്‍ ഞങ്ങളുടെ പ്രൊഡക്ടും അതിന്റെ പേരും കണ്ട് സാധനങ്ങള്‍ വാങ്ങാന്‍ വരണം. അതാണ് ആഗ്രഹം. പല തരം 12 തരത്തിലുള്ള ഫ്‌ളേവറുകളായാണ് ചോക്ലേറ്റ് ഇറക്കുന്നത്, ഇനി ആള്‍ക്കാര്‍ അത് എങ്ങനെ സ്വീകരിക്കുമെന്ന് കാത്തിരുന്ന് കാണാം.

എന്റെ ഒരുപാട് നാളുകളായുള്ള ആഗ്രഹമായിരുന്നു സ്വന്തമായി എന്തെങ്കിലും ബിസിനസ് തുടങ്ങണമെന്നത്. എന്ത് ബിസിനസ് ആണെങ്കിലും പണം മുടക്കാനും അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി സമയം കണ്ടെത്താനും ഞാന്‍ തയ്യാറായിരുന്നു.

ലണ്ടന്‍ ഒളിമ്പിക്‌സിലേത് എന്റെ ആദ്യത്തെ ഒളിമ്പിക്‌സ് മെഡല്‍ ആയിരുന്നു. ഞാന്‍ വളരെ ചെറിയ കുട്ടിയായിരിക്കുന്ന സമയത്ത് തന്നെ ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്നതും മെഡല്‍ നേടുന്നതുമെല്ലാം സ്വപ്‌നം കണ്ടിരുന്നു.

ലണ്ടന്‍ ഒളിമ്പിക്‌സില്‍ റഷ്യയ്ക്ക് വേണ്ടി താങ്കള്‍ വെള്ളിമെഡല്‍ നേടിയിരുന്നല്ലോ? എങ്ങനെയുണ്ടായിരുന്നു അനുഭവം ?

എന്നെ സംബന്ധിച്ച് ഏറെ സന്തോഷകരമായ നിമിഷമായിരുന്നു അത്, ഞാന്‍ മാത്രമല്ല ഒളിമ്പിക്‌സ് മെഡല്‍ നേടുന്ന ഏതൊരു താരത്തിന് അതൊരു സ്വപ്‌ന തുല്യമായ നേട്ടമായിരിക്കും. ലണ്ടന്‍ ഒളിമ്പിക്‌സിലേത് എന്റെ ആദ്യത്തെ ഒളിമ്പിക്‌സ് മെഡല്‍ ആയിരുന്നു. ഞാന്‍ വളരെ ചെറിയ കുട്ടിയായിരിക്കുന്ന സമയത്ത് തന്നെ ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്നതും മെഡല്‍ നേടുന്നതുമെല്ലാം സ്വപ്‌നം കണ്ടിരുന്നു. ലോകത്തെ എല്ലാ രാജ്യങ്ങളിലേയും അത്‌ലറ്റുകള്‍ ഒരു കുടക്കീഴില്‍ ഒത്തുചേരുന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയുകയെന്നത് തന്നെ വലിയ ഭാഗ്യമാണ്.

മത്സരം കടുത്തതായിരുന്നോ ?

തീര്‍ച്ചയായും. എട്ട് ദിവസത്തിനുള്ളില്‍ ആറ് മാച്ചുകളില്‍ പങ്കെടുക്കേണ്ടതുണ്ടായിരുന്നു. തുടര്‍ച്ചയായി മത്സരം ഉണ്ടാകുന്നത് തന്നെ നമ്മെ വിഷമിപ്പിക്കും. ഫോം നഷ്ടപ്പെടുമോ എന്ന പേടിയുണ്ടായിരുന്നു. ആദ്യമായി ഒളിമ്പിക്‌സില്‍ പങ്കെടുത്ത് ഒരു സ്വര്‍ണമെഡല്‍ നേടാന്‍ സാധിക്കുകയെന്നത് തന്നെ വലിയ ഭാഗ്യമായി കരുതുന്നു.

സ്വര്‍ണമെഡല്‍ നഷ്ടമായപ്പോള്‍ വിഷമം തോന്നിയോ ?

അത് തീര്‍ച്ചയായും ഉണ്ടാകും. ഏത് മെഡലിനേക്കാളും സ്വര്‍ണമെഡല്‍ കരസ്ഥമാക്കുകയെന്നതാണ് ഏതൊരാളുകളുടേയും ലക്ഷ്യം. അവസാനനിമിഷം സ്വര്‍ണം നഷ്ടമായപ്പോള്‍ വിഷമം തോന്നി.

സെറീന വില്യംസ് എന്ന എതിരാളിയെ കുറിച്ച് ?

എന്നേക്കാള്‍ കഴിവുള്ള താരമാണ് സെറീന. അവരുടെ പ്രകടനം കണ്ട് ഞാന്‍ തന്നെ അത്ഭുതപ്പെട്ടുപോയ അവസരങ്ങള്‍ ഉണ്ടായിട്ടുണ്ട്. ടെന്നിസില്‍ എങ്ങനെ അറ്റാക്ക് ചെയ്ത് കളിക്കാമെന്ന് കൃത്യമായി അറിയാവുന്ന താരമാണ് അവര്‍. അല്പം പോലും സമ്മര്‍ദമില്ലാതെയായിരുന്നു അവര്‍ ഒളിമ്പിക്‌സ് ഫൈനലില്‍ മത്സരിച്ചത്. വിമ്പിള്‍ഡന്‍ മത്സരത്തിന് ശേഷം അവരുടെ പ്രകടനത്തില്‍ വന്ന മാറ്റം നിങ്ങളും ശ്രദ്ധിച്ചുകാണും. അതിന് ശേഷം വന്ന എല്ലാ മത്സരങ്ങളിലും അവര്‍ പങ്കെടുത്തിരുന്നു. പ്രകടനം മെച്ചപ്പെടുത്തിയിരുന്നു.  മത്സരത്തില്‍ ഒരിക്കല്‍ പോലും അവര്‍ പിഴവ് വരുത്തുകയോ ഫൗള്‍ കാണിക്കുകയോ ചെയ്തിട്ടില്ല, അവരുടെ ഓരോ ഷോട്ടും സ്‌ട്രൈറ്റ് ഫോര്‍വേഡ് ആയിരുന്നു.

ഒഴിവ് സമയങ്ങളില്‍ എന്ത് ചെയ്യാനാണ് ഇഷ്ടം?

എന്റെ വീട്ടില്‍ ഇരിക്കാന്‍ ഏറെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് ഞാന്‍. കാരണം വീട്ടില്‍ ഇരിക്കാന്‍ എനിക്ക് സമയം ലഭിക്കാറേ ഇല്ല, എപ്പോഴും യാത്രകളും ടൂര്‍ണമെന്റുകളും ആയിരിക്കും. വീട്ടില്‍ നിന്നും ലഭിക്കുന്ന സ്‌നേഹവും സന്തോഷവും അധികം എനിയ്ക്ക് അനുഭവിക്കാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ഏത് മത്സരം കഴിഞ്ഞാലും ഉടന്‍ തന്നെ വീട്ടിലെത്താനായി ഞാന്‍ തിടുക്കം കാട്ടാറുണ്ട്. വീട്ടില്‍ എത്തിയാല്‍ പിന്നെ സുഹൃത്തുക്കളുമായും കുടുംബവുമായും സമയം ചിലവിടും.

Advertisement