ന്യൂദല്‍ഹി: കര്‍ഷകരുടെ ആവശ്യം പരിഗണിച്ച് അരിയുടെ കയറ്റുമതി നിരോധനം പിന്‍വലിക്കുമെന്ന് കൃഷിമന്ത്രി ശരത് പവാര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കി. എന്നാല്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കാനാവില്ലെന്ന പവാര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി.

ചൊവ്വാഴ്ച്ച ചേരുന്ന മന്ത്രിസഭാ ഉപസമിതിയോഗം അരിയുടെ കയറ്റുമതി നിരോധനം പിന്‍വലിക്കുന്ന കാര്യം ചര്‍ച്ച ചെയ്യും. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാറാണെന്നും അദ്ദേഹം വ്യക്തമാക്കി.