എഡിറ്റര്‍
എഡിറ്റര്‍
കള്ളവോട്ട് രേഖപ്പെടുത്താന്‍ ശരദ് പവാറിന്റെ നിര്‍ദേശം വിവാദമായി; തന്റെ വാക്കുകള്‍ വളച്ചൊടിയ്ക്കുകയാണെന്ന് പവാര്‍
എഡിറ്റര്‍
Monday 24th March 2014 6:00am

sharad-pawar1

മുംബൈ: പാര്‍ട്ടി പ്രവര്‍ത്തകരോട് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കള്ള വോട്ട് രേഖപ്പെടുത്താനുള്ള എന്‍.സി.പി അദ്ധ്യക്ഷന്‍ ശരദ് പവാറിന്റെ നിര്‍ദേശം വിവാദമായി. അതേ സമയം താന്‍ തമാശ പറഞ്ഞതാണെന്നും തന്റെ വാക്കുകള്‍ വളച്ചൊടിയ്ക്കുകയാണെന്നും വിശദീകരിച്ച് പവാര്‍ രംഗത്തെത്തി.

രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പില്‍ ആദ്യഘട്ടത്തിന് ശേഷം വിരലിലെ മഷി മായ്ച്ച് കളഞ്ഞ് വീണ്ടും രണ്ടാംഘട്ടത്തിലെ മണ്ഡലത്തില്‍ വോട്ട് ചെയ്യണമെന്നായിരുന്നു നിര്‍ദേശം.

സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളിലായണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രില്‍ 17ന് സത്താറ മേഖലയിലും മെയ് 24 ലിന് മുംബൈ മേഖലയിലുമായാണ് തിരഞ്ഞെടുപ്പ്.

സത്താറയിലെ പ്രവര്‍ത്തകര്‍ എപ്രില്‍ 17ന് തന്നെ കൈയ്യിലെ മഷിപാട് മായ്ച്ച് കളഞ്ഞ് മെയ് 24ന് മുംബൈയിലെത്തി വീണ്ടും വോട്ട് ചെയ്യാനാണ് പവാര്‍ തന്റെ അണികളോട് നിര്‍ദ്ദേശിച്ചത്.

അതിനിടെ ബി.ജെ.പിയും ആം ആദ്മി പാര്‍ട്ടിയും പവാറിനെതിരെ രംഗത്തെത്തി. മുന്‍കാലങ്ങളില്‍ എന്‍.സി.പി എങ്ങനെയാണ് തിരഞ്ഞെടുപ്പുകളില്‍ വിജയിച്ചതെന്നാണ് പവാറിന്റെ വാക്കുകളിലൂടെ മനസിലാവുന്നതെന്നും പവാറിന്റേത് പെരുമാറ്റചട്ട ലംഘനം മാത്രമല്ലെന്നും കുറ്റകൃത്യത്തെ പ്രോത്സാഹിപ്പിക്കല്‍ കൂടിയാണെന്നും ബി.ജെ.പി കുറ്റപ്പെടുത്തി. പവാറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിയ്ക്കുമെന്നാണ് ആം ആദ്മി പാര്‍ട്ടി അറിയിച്ചത്.

മുംബൈയില്‍ ഒരു പാര്‍ട്ടി യോഗത്തിനിടയില്‍ വെച്ചായിരുന്നു ശരദ് പവാറിന്റെ വിവാദ പരാമര്‍ശം.

Advertisement