Categories

കുഞ്ഞാലിക്കുട്ടിക്കെതിരെ കേസെടുക്കണമെന്ന് നിയമോപദേശം

kunjali-kuttyന്യൂദല്‍ഹി: ഐസ്‌ക്രീം കേസില്‍ പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ കേസെടുത്ത്  അന്വേഷണം നടത്തണമെന്ന് മുതിര്‍ന്ന അഭിഭാഷകനായ ശാന്തിഭൂഷന്റെ നിയമോപദേശം. കേസിനായി അതിവേഗ കോടതി സ്ഥാപിച്ച് നടപടികള്‍ വേഗത്തിലാക്കാം. വിരമിച്ച ജഡ്ജുമാര്‍ക്കെതിരെ അന്വേഷണം നടത്തുന്നതിന് മുന്‍കൂര്‍ അനുമതി ആവശ്യമില്ല. കുഞ്ഞാലിക്കുട്ടിയുടെ ബാങ്ക് അക്കൗണ്ടുകളും ആസ്ഥിയും പരിശോധിക്കണമെന്നും നിയമോപദേശത്തില്‍ വ്യക്തമാക്കുന്നു.

ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസിന്റെ പുനരന്വേഷണവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ സുശീല്‍കുമാറും സ്ംസ്ഥാന സര്‍ക്കാറിന് നിയമോപദേശം നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ സ്വന്തം നിലയ്ക്കല്ല, സംസ്ഥാന സര്‍ക്കാര്‍ തന്നെയാണ് നിയമോപദേശം തേടിയതെന്ന് മറുപടിയില്‍ വ്യക്തമായിരുന്നു. കേരള ഗവണ്‍മെന്റ് തേടിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് മറുപടി നല്‍കുന്നതെന്ന് സുശീല്‍കുമാര്‍ സര്‍ക്കാരിനയച്ച കുറിപ്പിന്റെ ആമുഖത്തില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

കോഴിക്കോട് ടൗണ്‍ പൊലീസ് സ്‌റ്റേഷനില്‍ 59/2011 നമ്പരിലുള്ള പ്രഥമ വിവര റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് കമ്മിഷണര്‍ നടത്തുന്ന അന്വേഷണത്തിന് ആവശ്യമായ നിയമോപദേശം നല്‍കാനായി കേസ് ഡയറി കാണിക്കാന്‍ താന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും നല്‍കിയില്ലെന്ന് സുശീല്‍കുമാര്‍ പറയുന്നു. കേസ് അന്വേഷണത്തിന്റെയും അതിന്റെ മേല്‍നോട്ടത്തിന്റെയും നിലവാരവും കൃത്യതയും സംബന്ധിച്ച് വ്യക്തമായി ഉപദേശം നല്‍കാന്‍ ഇത് അനിവാര്യമായിരുന്നു.

സുശീല്‍കുമാര്‍ നല്‍കിയ നിയമോപദേശമനുസരിച്ച് കേസിന്റെ വസ്തുതകളും സാഹചര്യങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ള വ്യക്തികള്‍ ഇവരാണ്. മജീദ്, ടി.പി. ദാസന്‍, രാജഗോപാല്‍, ബൈജുനാഥ്, വി.കെ. ബീരാന്‍, സൈനുദ്ദീന്‍, സണ്ണി, കുഞ്ഞാപ്പു, കെ.സി. പീറ്റര്‍, അനില്‍തോമസ്, പി. എ. റഹ്മാന്‍, ശശിധരന്‍, ജമീല, പ്രമോദ്, മിസ്‌സിസ് എം.കെ. ദാമോദരന്‍.

ഇവരെയെല്ലാം അന്വേഷണ ഏജന്‍സി ചോദ്യം ചെയ്യണമെന്നാണ് സുശീല്‍കുമാര്‍ നല്‍കിയ നിയമോപദേശം. ഇതില്‍ ടി.പി. ദാസന്‍ കോഴിക്കോട് മുന്‍ മേയറും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവുമാണ്. ബീരാന്‍ മുന്‍ അഡിഷണല്‍ അഡ്വക്കേറ്റ് ജനറലാണ്.
സാക്ഷികളില്‍ ചിലരെയും ചോദ്യം ചെയ്യണമെന്ന് നിയമോപദേശമുണ്ട്. റോസ്‌ലിന്‍, ബിന്ദു, ബുഹാരി, ഷാജി, സണ്ണി എന്നിവരുടെ പേര് എടുത്തുപറയുന്നു. ഇതില്‍ സണ്ണി മുന്‍ ഹൈക്കോടതി ജഡ്ജി കെ. നാരായണക്കുറുപ്പിന്റെ മരുമകനാണ്. തനിക്ക് സര്‍ക്കാര്‍ തന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നോക്കുകയാണെങ്കിലും സാക്ഷികളുടെയും മറ്റും ശക്തമായ പങ്കാളിത്തം ഗൂഢാലോചനയില്‍ ഉണ്ടെന്ന് സുശീല്‍കുമാര്‍ പറയുന്നു.

One Response to “കുഞ്ഞാലിക്കുട്ടിക്കെതിരെ കേസെടുക്കണമെന്ന് നിയമോപദേശം”

  1. shafeeque ---qatqr

    പെണ്ണ് പിടിയന്‍ മാരെ ഇസ്ലാം നിയമ പ്രകാരം പൊതു മദ്ദ്യെ എറിഞ്ഞു കൊല്ലണം ഇസ്ലാം നിയമം നടപിലാകണം

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.