Categories

മ­അ­ദ­നി­യെ അ­റ­സ്­റ്റ് ചെ­യ്‌­തേ മ­ട­ങ്ങൂ: ബി­ദ്‌രി

ബാം­ഗ്ലൂര്‍: കേ­ര­ള­ത്തി­ലേ­ക്ക് പു­റ­പ്പെട്ട ബാം­ഗ്ലൂര്‍ സ്‌­ഫോ­ട­ന­ക്കേ­സ് അ­ന്വേ­ഷി­ക്കു­ന്ന പ്ര­ത്യേ­ക സംഘം അ­ബ്ദുന്നാ­സര്‍ മ­അ­ദ­നി­യെ അ­റ­സ്റ്റ് ചെ­യ്‌­തേ മ­ട­ങ്ങൂ­വെ­ന്ന് ബാം­ഗ്ലൂര്‍ സി­റ്റി പോ­ലീ­സ് ക­മ്മീ­ഷ­ണര്‍ ശ­ങ്കര്‍ ബി­ദ്‌രി. അ­റ­സ്­റ്റി­ന് ആ­വ­ശ്യമാ­യ സേന­യെ കേ­ര­ള­ത്തി­ലേ­ക്ക് അ­യ­ച്ചി­ട്ടുണ്ട്. അ­വര്‍ വെറും ക­യ്യോ­ടെ മ­ട­ങ്ങി­ല്ലെ­ന്നാ­ണ് ക­രു­തു­ന്ന­തെന്നും അ­ദ്ദേ­ഹം പ­റ­ഞ്ഞു.

അ­േത­മ­സമയം ബാംഗ്ലൂര്‍ സ്‌­ഫോടനക്കേസില്‍ പ്രതിയായ പി ഡി പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിയെ എന്ന് അറസ്റ്റ് ചെയ്യണമെന്ന് കര്‍ണാടക പോലീസാണ് തീരുമാനിക്കേണ്ടതെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃ­ഷ്­ണന്‍ വ്യ­ക്ത­മാക്കി. ഏത് സാഹചര്യവും നേരിടാന്‍ കേരള പോലീസ് സ­ജ്ജ­മാ­ണെന്നും അറസ്റ്റുമായി ബന്ധപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍ ഔദ്യോഗികമായി ആവശ്യമൊന്നും ഉന്നയിച്ചി­ട്ടി­ല്ലെന്നും അ­ദ്ദേ­ഹം പറ­ഞ്ഞു.

അ­തേ­സമ­യം രാ­ഷ്ട്ര­പ­തി­യു­ടെ സ­ന്ദര്‍­ശ­ന­വും സ്വാ­ത­ന്ത്ര്യ ദിനാ­ഘോ­ഷവും ക­ഴി­ഞ്ഞ ശേ­ഷ­മാ­യി­രിക്കും അ­റ­സ്‌­റ്റെ­ന്നാ­യി­രു­ന്നു നേ­ര­ത്തെ­യു­ള്ള റി­പ്പോര്‍ട്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.