എഡിറ്റര്‍
എഡിറ്റര്‍
ഷാങ്ഹായ് ഓപ്പണ്‍: ഭൂപതി-ബൊപ്പണ്ണ സഖ്യവും പേസ്-റാഡക് സഖ്യവും സെമിയില്‍
എഡിറ്റര്‍
Saturday 13th October 2012 8:00am

ഷാങ്ഹായ്: ഷാങ്ഹായ് ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് ഇരട്ട പ്രതീക്ഷയേകി ലിയാന്‍ഡര്‍ പേസും മഹേഷ് ഭൂപതിയും സെമിഫൈനലില്‍. ഇന്ത്യയുടെ തന്നെ രോഹന്‍ ബൊപ്പണ്ണയ്‌ക്കൊപ്പം ചേര്‍ന്നാണ് ഭൂപതി സെമി ടിക്കറ്റ് സ്വന്തമാക്കിയത്.

റാഡക് സ്റ്റെപാനക്കിനൊപ്പം ചേര്‍ന്നാണ് പെയ്‌സ് സെമിയില്‍ പ്രവേശിച്ചിരിക്കുന്നത്. ടൂര്‍ണമെന്റിലെ രണ്ടാം റാങ്കുകാരായ മിര്‍നി- ഡാനിയേല്‍ നെസ്റ്റര്‍ സഖ്യത്തെ പരാജയപ്പെടുത്തിയാണ് ഭൂപതി-ബൊപ്പണ്ണ സഖ്യം പരാജയപ്പെടുത്തിയത്. സ്‌കോര്‍7-6, 6-4

Ads By Google

ജര്‍ഗന്‍ മെല്‍സര്‍-മിലോസ് റയോണിക് സഖ്യത്തെയാണ് പേസ്-റാഡക് സഖ്യം പരാജയപ്പടുത്തിയത്. സ്‌കോര്‍:7-5, 6-7, 10-5.

പുരുഷ സിംഗിള്‍സില്‍സില്‍ റോജര്‍ ഫെഡറര്‍, നൊവാക് ദ്യോകോവിച്ച്, ആന്‍ഡി മുറേ, തോമസ് ബെര്‍ഡിച്ച് എന്നീ പ്രമുഖരും സെമി ടിക്കറ്റ് നേടിയിട്ടുണ്ട്.

നാല് വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് ഷാങ്ഹായ് ടൂര്‍ണമെന്റിന്റെ സെമിയില്‍ ലോക റാങ്കിങ്ങിലെ നാല് താരങ്ങള്‍ ഒരുമിച്ച് പ്രവേശനം നേടുന്നത്.

Advertisement