സിഡ്‌നി: ഓള്‍ റൗണ്ടര്‍ ഷെയ്ന്‍ വാട്‌സണ്‍ ഓസ്‌ട്രേലിയന്‍ ഏകദിന ക്രിക്കറ്റ് ടീമില്‍ തിരിച്ചെത്തി. കാല്‍മുട്ടിനേറ്റ പരിക്ക് മൂലം മത്സരത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു വാട്‌സണ്‍.

Ads By Google

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ ഓപ്പണിങ് ബാറ്റ്‌സ്മാനായി വാട്‌സണ്‍ കളിക്കും.

പരുക്കേറ്റതിനെ തുടര്‍ന്ന് ഓസീസ് -വിന്‍ഡീസ് പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഉസ്മാന്‍ ഖവാജ ആണ് വാട്‌സണ് പകരം ഈ മത്സരങ്ങളില്‍ ടീമില്‍ ഇടം നേടിയിരുന്നത്.

പരിക്ക് ഭേദമായെന്നും മത്സരത്തില്‍ കൂടുതല്‍ കരുത്തോടെ കളിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും വാട്‌സണ്‍ പ്രതികരിച്ചു.