മുംബൈ:ഐപിഎല്ലില്‍നിന്നും വിരമിച്ച ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഷെയ്ന്‍ വോണ്‍ ബോളിവുഡിലേക്ക്. ബോളിവുഡ് സിനിമകളില്‍നിന്നും ക്ഷണം ലഭിച്ചിട്ടുണ്ടെന്നും പുതുമകളുണ്ടെങ്കില്‍ ആലോചിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.

പുതിയ കാമുകിയും ബ്രിട്ടീഷ് നടിയുമായ ലിസ് ഹര്‍ലി വോണിന്റെ അഭിനയമോഹങ്ങള്‍ക്ക് പ്രചോദനമാകുന്നുണ്ടെന്നാണ് സൂചന.ഇതിനു മുന്നോടിയായി 82 കിലോയുള്ള തന്റെ ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണ് വോണ്‍.

ഇന്ത്യന്‍ സംസ്‌കാരത്തോട് തനിത്ത് ബഹുമാനമാണെന്നും അ‌ദ്ദേഹം വ്യക്തമാക്കി.