എഡിറ്റര്‍
എഡിറ്റര്‍
ഷെയ്ന്‍ വോണിന് 5000 ഡോളര്‍ പിഴ
എഡിറ്റര്‍
Monday 21st January 2013 12:00am

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ ഷെയ്ന്‍ വോണിന് 5000 രൂപ പിഴ അടക്കണം.  മത്സരത്തിനിടയില്‍ മോശം സ്വാഭാവ ദൂഷ്യത്തെ തുടര്‍ന്നാണ് 5000 രൂപ പിഴയിടാന്‍ ടീം മാനേജ്‌മെന്റ് തീരുമാനിച്ചത്.

സ്വഭാവ ദൂഷ്യത്തെ തുടര്‍ന്ന് ക്യാപ്റ്റന് മെല്‍ബണില്‍ നടന്ന കളിയില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് വക വെക്കാത്തത് കൊണ്ട് രണ്ടാമത്തെ മത്സരത്തില്‍ നിന്നും  ഷെയ്ന്‍ വോണിനെ വിലക്കിയിരുന്നു.

Ads By Google

ഓസ്‌ട്രേലിയന്‍ ബിഗ് ബാഷ് ട്വന്റി-20 മത്സരത്തിലാണ് വാണ്‍സിന് പിഴ ഈടാക്കിയിരിക്കുന്നത്. മത്സരങ്ങളിലെ  മോശം പ്രകടനത്തെ തുടര്‍ന്ന് സസ്‌പെന്‍ഷന്‍ സാധ്യതയും വോണ്‍സിനെ പിന്തുടരുന്നുണ്ടായിരുന്നു.

‘എനിക്ക് ഇതിനെ കുറിച്ച് അറിയില്ല. ഞാന്‍ കളിയുടെ എല്ലാ നിയമങ്ങളും പാലിച്ചാണ് കളിച്ചത’്. ഇതെല്ലാം ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണെന്നും  ഷെയ്ന്‍ വോണ്‍ ട്വിറ്ററില്‍ പ്രതികരിച്ചു.

തനിക്കെതിരെയുള്ള നടപടിയെ കുറിച്ച്  മാനേജ്‌മെന്റി്‌ന്റെ ഭാഗത്ത് നിന്നും ഒരു അറിയിപ്പും ഇതുവരെ ലഭിച്ചില്ല. ഇതില്‍ താന്‍ നിരാശനാണെന്നും ഷെയ്ന്‍ വോണ്‍ കൂട്ടിചേര്‍ത്തു.

അതേ സമയം മെല്‍ബണ്‍ സ്റ്റാര്‍ ചീഫ് എക്‌സിക്യൂട്ടിവ് ക്ലിന്റ് കൂപ്പര്‍ ഷെയ്ന്‍ വോണ്‍ ക്യാപ്റ്റന്‍സിക്ക്  യോജിച്ച് ആളല്ലെന്നും വ്യക്തമാക്കി. കൂടാതെ ടീം മാനേജര്‍ വെന്‍ റോബര്‍ട്ട്‌സെന്‍ ഷെയ്ന്‍ വാണിന്റെ സ്വഭാവ ദൂഷ്യത്തിന് മാനേജ്‌മെന്റിനും ഉത്തരവാദിത്വമുണ്ടെന്ന പ്രതികരിച്ചു.

എന്നാല്‍ ഇതിനെയെല്ലാം തരണം ചെയ്ത് മികച്ച സംഭാവന ഇനിയും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന് ഷെയ്ന്‍ വോണ്‍ നല്‍കമെന്ന് പ്രതീക്ഷിക്കുന്നതായും ടീം മാനേജര്‍ പറഞ്ഞു.

Advertisement