എഡിറ്റര്‍
എഡിറ്റര്‍
ന്യൂസിലന്റ് പരിശീലകനായി ഷെയ്ന്‍ ബോണ്ട്
എഡിറ്റര്‍
Friday 19th October 2012 10:42am

വെല്ലിംഗ്ടണ്‍: മുന്‍ ന്യൂസിലന്റ് ഫാസ്റ്റ് ബൗളര്‍ ഷെയ്ന്‍ ബോണ്ടിനെ ന്യൂസിലന്റ്  ക്രിക്കറ്റ് ടീമിന്റെ ബൗളിങ് പരിശീലകനായി നിയമിച്ചു. പരിക്കുകളെ തുടര്‍ന്നായിരുന്നു 37 കാരനായ ബോണ്ട് ക്രിക്കറ്റിനോട് വിടപറഞ്ഞത്. 2010 ലായിരുന്നു ഇദ്ദേഹം കളിക്കളത്തോട് വിടപറഞ്ഞത്.

Ads By Google

ഈ മാസം അവസാനത്തോടെ ശ്രീലങ്കന്‍ പര്യടനത്തിന് പുറപ്പെടുന്ന കിവീസ് ടീമിനൊപ്പം ബോണ്ടും ചേരും. തുടര്‍ന്ന് ഡിസംബറില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയും ഫെബ്രുവരിയില്‍ ഇംഗ്ലണ്ടിനെതിരേയും കിവീസ് കളിക്കും.

ബൗളിങ് കോച്ചായി തന്നെ തിരഞ്ഞെടുത്ത സെലക്ഷന്‍ കമ്മിറ്റിയോട് കടപ്പാട് അറിയിച്ച ബോണ്ട് തന്റെ മുന്നിലുള്ളത് വലിയ വെല്ലുവിളിയാണെന്നും വ്യക്തമാക്കി.

‘എന്നെ സംബന്ധിച്ച് ഇനിയുള്ള മത്സരങ്ങള്‍ നിര്‍ണായകമായിരിക്കും. എന്റെ പരിശീലനം ടീമംഗങ്ങളെ മികച്ച രീതിയിലേക്കെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്’- ബോണ്ട് പറഞ്ഞു.

ഒന്‍പത് വര്‍ഷത്തിനിടെയിലെ കരിയറില്‍ 18 ടെസ്റ്റുകള്‍ മാത്രമാണ് ബോണ്ട് കിവീസിന് വേണ്ടി കളിച്ചത്. എങ്കിലും ന്യൂസിലന്റ് ടീമിന് ഒട്ടെറെ മികച്ച ഇന്നിങ്‌സുകള്‍ നല്‍കാന്‍ ബോണ്ടിനായിരുന്നു.

Advertisement